റെയില്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ യൂണിവേഴ്‌സിറ്റിയില്‍ (എന്‍ആര്‍ടിഐ) റസിഡന്‍ഷ്യല്‍ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു

 റെയിൽ യൂണിവേഴ്സിറ്റിയിൽ പഠിക്കാം.


ഇന്ത്യയിലെ ആദ്യ റെയില്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ യൂണിവേഴ്‌സിറ്റിയില്‍ (എന്‍ആര്‍ടിഐ) റസിഡന്‍ഷ്യല്‍ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു.


 ബിഎസ്‌സി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജി, 

ബിബിഎ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാനേജ്‌മെന്റ്

BTech റെയിൽ ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ്

BTech റെയിൽ സിസ്റ്റം കമ്മ്യൂണിക്കേഷൻ

BTech മെക്കാനിക്കൽ & റെയിൽ

കൂടാതെ

MBA കോഴ്സുകളായ

ട്രാൻസ്പോർട്ടേഷൻ മാനേജ്മെൻ്റ്

സപ്ലൈ ചെയ്ൻ മാനേജ്മെൻ്റ്

MSc കോഴ്സുകളായ

ട്രാൻസ്പോർട് ഇൻഫർമേഷൻ സിസ്റ്റം & അനലിറ്റിക്സ്,

റെയിൽവേ സിസ്റ്റം എഞ്ചിനീയറിങ് & ഇൻ്റഗ്രേഷൻ

PG Diploma കോഴ്സുകളായ

PGDM ട്രാൻസ്പോർട്ടേഷൻ/ ലോജിസ്റ്റിക്സ്

PGDM ട്രാൻസ്പോർട് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെൻ്റ് & ഫിനാൻസ് / പ്രൊജക്ട് മാനേജ്മെൻ്റ്

 എന്നീ കോഴ്‌സുകളിലേക്കാണ് 2021-22 വർഷത്തിലേക്കുള്ള . അഡ്മിഷന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 


ബിഎസ്‌സി ട്രാൻസ്പോർടേഷൻ കോഴ്‌സിലേക്ക് പ്ലസ് ടു സയന്‍സ് സ്ട്രീം (കണക്ക് നിര്‍ബന്ധിത വിഷയം) വിദ്യാര്‍ഥികള്‍ക്കും ബിബിഎ കോഴ്‌സിലേക്ക് ഏതു സ്ട്രീമിലെയും (കണക്ക് നിര്‍ബന്ധിത വിഷയം) പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും

ബിടെക്കിന് ഫിസിക്സ്, കെമിസ്ട്രി വിഷയമായ +2 വും JEE മെയിൻ സ്കോർ ഉള്ളവർക്കും

 അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് പ്ലസ്ടു പരീക്ഷയ്ക്ക് കുറഞ്ഞത് 55 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. (പിന്നാക്ക, പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം).

MBA/MSc കോഴ്സുകൾക്ക് 55% മാർക്കോടെ ബിരുദമാണ് (കണക്ക്/ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമാവണം) യോഗ്യത.

PGDM കോഴ്‌സുകൾ വർക്കിങ് പ്രൊഫഷനലുകൾക്കാണ്. അവർക്ക് PG കോഴ്‌സിനുള്ള യോഗ്യത ഉണ്ടാവണം


BBA, BSc കോഴ്സിന് 125 പേർക്കാണ് പ്രവേശനം,

ബിടെക്ക് ഓരോ ബ്രാഞ്ചിനും 60 പേരെ എടുക്കും.

MBA കോഴ്സുകൾക്ക് ഓരോന്നിലേക്കും  60 പേരെയും MScക്ക് റെയിൽ സിസ്റ്റം എഞ്ചിനീയറിങ്ങിന് 15 പേരെയും മറ്റ് MScകൾക്ക് 30 പേരെ വീതവും തിരഞ്ഞെടുക്കും.


 പ്രായം 2021 ഓഗസ്റ്റ് ഒന്നിന് 25 ല്‍ താഴെയായിരിക്കണം.


www.nrti.edu.in എന്ന വെബ്‌സൈറ്റ് വഴി 2021 ജൂലൈ 21 വരെ BBA/BSc ബിരുദ കോഴ്സുകൾക്കും MBA, MSc കോഴ്സുകൾക്കും. ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യാം. BTech ന് ആഗ: 20വരെയും.


അപേക്ഷാ ഫീസ് 500 രൂപ

 SC/ST/PWD കാർക്ക് 250 രൂപ മാത്രം


 റജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളെ ആഗസ്റ്റ് ഒന്നിന് നടക്കുന്ന NRTI UG/PG അഡ്മിഷന്‍ അഭിരുചി പരീക്ഷയ്ക്ക് ക്ഷണിക്കും. 

രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഈ പരീക്ഷ നടക്കും.

 ഈ പരീക്ഷയുടെ അടിസ്ഥാനത്തില്‍ അവസാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് പ്രവേശനം നൽകും.  


BBA, BSc കോഴ്സിന് ആദ്യ വർഷം 182,770 രൂപയും

ബിടെക്കിന് 231,000 രൂപയും ഫീസ് വരും

MBA യ്ക്ക് 290,000 രൂപയും, MScക്ക് 237000 രൂപയുമാണ് ഫീസ്.

 (മെസ് അഡ്വാൻസ്, ഹോസ്റ്റൽ ഫീ അടക്കം)


ഒരു ലക്ഷത്തിന് താഴെ വരുമാനമുള്ളവർക്ക് ട്യൂഷൻ ഫീസിൽ 100 % വും ഹോസ്റ്റൽ ഫീസിൽ 50% വും ഇളവുണ്ട്.

ഒരു ലക്ഷത്തിനും 3 ലക്ഷത്തിനും ഇടയിലുള്ളവർക്ക് TFൽ 50% ഇളവും HFൽ 25% ഉം ഇളവുണ്ട്.


കോഴ്സിൻ്റെ ഭാഗമായി മികച്ച ഇൻ്റേൺഷിപ്പുകളും NRTI നൽകുന്നുണ്ട്.


ഗുജറാത്തിലെ വഡോദരയിലുള്ള 55 ഏക്കര്‍ സ്ഥലത്താണ് കല്‍പിത സര്‍വകലാശാലയായ നാഷനല്‍ റെയില്‍ യൂണിവേഴ്‌സിറ്റി. ഗതാഗത മേഖലയിലെ പഠനത്തിനായി ഇന്ത്യയില്‍ ആവിഷ്‌ക്കരിച്ച ആദ്യ സര്‍വകലാശാലയാണ് ഇത്. പ്രാക്ടിക്കല്‍ ലാബുകളും പരിശീലന കേന്ദ്രങ്ങളും ഒരുക്കി ഇന്ത്യന്‍ റെയില്‍വേയും എന്‍ആര്‍ടിഐയെ പിന്തുണയ്ക്കുന്നുണ്ട്. ഇനിയും കൂടുതല്‍ വിവരങ്ങള്‍ക്ക്

www.nrti.edu.in സന്ദർശിക്കുക

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students