ബി.ടെക്/എം.ടെക്/എം.സി.എ ബിരുദധാരികൾക്ക് കെൽട്രോൺ കേരള ആരംഭിക്കുന്ന സാങ്കേതിക പരിശീലന കോഴ്സിലേക്ക് അപേക്ഷിക്കാം

ബി.ടെക്/എം.ടെക് ബിരുദധാരികളെ ഐടി മേഖലയിൽ തൊഴിൽ സജ്ജരാക്കുന്നതിനായി കെൽട്രോൺ കേരള ആരംഭിക്കുന്ന സാങ്കേതിക പരിശീലനങ്ങളിലൂന്നിയ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.


 2020/2021 വർഷത്തിൽ എം.സി.എ/ബി.ടെക്/എം.ടെക് പാസായ/പാസാകുന്ന ഇലക്ട്രോണിക്സ് , കമ്പ്യൂട്ടർ സയൻസ്, ഐടി ,  ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് ഐച്ഛിക വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം.


 തീരുവനന്തപുരം ടെക്നോപാർക്കിലെ വിവിധ കമ്പനികൾക്ക് ആവശ്യമായ 

C++/C# dot net/Java full stack/ Android Java/Hardware testing and validation തുടങ്ങിയ സാങ്കേതിക വിദ്യകളിൽ ആണ് ട്രെയിനിംഗ്.  


 കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്പെൻസർ ജങ്ഷനിലെ കെൽട്രോൺ നോളജ് സെന്ററുമായോ 7356789991 / 9895185851 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students