B. A Journalism @ Delhi University

ദൽഹി വാഴ്സിറ്റിയിലെ BA ജേർണലിസം പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ

ഡൽഹി സർവകലാശാലയിലെ സോഷ്യൽ സയൻസ് ഫാക്കൽട്ടിയുടെ കീഴിലുള്ള ഡൽഹി സ്കൂൾ ഓഫ് ജർണലിസം, 5 വർഷ 'ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ജർണലിസം' നടത്തുന്നുണ്ട്.50 ശതമാനം മാർക്കോടെ പ്ലസ് ടു ജയിച്ചിരിക്കണം. പ്രവേശന പരീക്ഷയുണ്ട്. 

ജനറൽ അവയർനെസ്, മീഡിയ അവയർനെസ്, കറൻറ് അഫയേഴ്സ്, ഇംഗ്ലീഷ് കോംപ്രിഹൻഷൻ, ഗ്രമാറ്റിക്കൽ & അനലിറ്റിക്കൽ സ്‌കിൽസ്, ലോജിക്കൽ റീസണിംഗ്, ബേസിക് മാത്തമാറ്റിക്കൽ സ്കിൽസ് എന്നിവയിൽ നിന്നും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ പ്രവേശന പരീക്ഷയ്ക്കുണ്ടാകും. 3 വർഷത്തെ പഠനത്തിനു ശേഷം, 

ബാച്ചലർ ഓഫ് ജർണലിസം ബിരുദത്തോടെ പുറത്തു വരാം (എക്സിറ്റ് ഓപ്ഷൻ).


 ഡൽഹി സർവകലാശാലയിൽ അപ്ലൈഡ് സോഷ്യൽ സയൻസസ് & ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ജർണലിസം ബി.എ (ഓണേഴ്സ് ) പ്രോഗ്രാം ഉണ്ട്. 


ലേഡി ശ്രീറാം കോളേജ് ഫോർ വിമൻ, ഡൽഹി കോളേജ് ഓഫ് ആർട്സ് & കൊമേഴ്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോം ഇക്കണോമിക്സ് എന്നിവിടങ്ങളിലും, കാളിന്ദി, കമലാ നെഹ്റു, മഹാരാജ് അഗ്രസെൻ, ഭാരതി എന്നീ കോളേജുകളിലും ഈ പ്രോഗ്രാം ഉണ്ട്. ഇംഗ്ലീഷിലെ മാർക്ക്, അക്കാദമിക്/ഇലക്ടീവ് വിഷയങ്ങളിലെ മികച്ച 3 എണ്ണത്തിന്റെ മാർക്ക് എന്നിവ പരിഗണിച്ചാണ് പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക തയ്യാറാക്കുക.


 ഇന്ദ്രപ്രസ്ത കോളേജ് ഫോർ വിമൺ; മൾട്ടി മീഡിയ & മാസ് കമ്യൂണിക്കേഷൻ ബി.എ (ഓണേഴ്സ്) പ്രോഗ്രാം നടത്തുന്നുണ്ട്.


 പ്രവേശന പരീക്ഷ വഴി അഡ്മിഷൻ നൽകും.


 എല്ലാ പ്രവേശനങ്ങളുടെയും വിശദാംശങ്ങൾക്ക്, http://admission.du.ac.in കാണണം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students