2021-22 വർഷത്തെ KVPY സ്കോളർഷിപ് പരീക്ഷക്ക് അപേക്ഷിക്കാം

 അടിസ്‌ഥാന ശാസ്‌ത്ര പഠന ഗവേഷണങ്ങളിൽ താൽപര്യമുള്ള, പത്താം ക്ലാസെങ്കിലും കഴിഞ്ഞ, സമർഥർക്കു പ്രോത്സാഹനം നൽകുന്നതിന് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള ‘കിശോർ വൈജ്‌ഞാനിക് പ്രോത്സാഹൻ യോജന’(KVPY) പദ്ധതിയിൽ ചേരേണ്ടവർ ഓൺലൈൻ അപേക്ഷ ആഗസ്ത് 25 നകം സമർപ്പിക്കണം. www.kvpy.iisc.ernet.in എന്ന വെബ് സൈറ്റിലെ Applications ലിങ്കിൽ ക്ലിക് ചെയ്ത്, റ‍‍ജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. 

വിശദ നിർദേശങ്ങൾ സൈറ്റിലുണ്ട്. 

1,250 രൂപ പരീക്ഷാഫീ ഓൺലൈനായി അടയ്ക്കണം. 

പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 625 രൂപ. 


ഐസറുകളിലെ 5–വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെയും ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ 4–വർഷ ബിഎസ് പ്രോഗ്രാമിലെയും പ്രവേശനത്തിനും കെവിപിവൈ യോഗ്യത പരിഗണിക്കുന്നുണ്ട്.

 ഇന്ത്യൻ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠിക്കാനാണ് സഹായം. 

പക്ഷേ കോടതിവിധി പ്രകാരം ഒസിഐ / പിഐഒ വിഭാഗക്കാർക്കും പരീക്ഷയെഴുതാം. 


പ്രീ–പിഎച്ച്ഡി തലം വരെയും ഫെലോഷിപ് കിട്ടാം. 

പരമാവധി 5 വർഷം. ബാച്‌ലർ ബിരുദ പഠനത്തിന്റെ ആദ്യത്തെ 3 വർഷം 5000 രൂപ പ്രതിമാസ ഫെലോഷിപ്പും 20,000 രൂപ വാർഷിക ഗ്രാ‌ന്റുമുണ്ട്. 

മാസ്റ്റർ ബിരുദതലത്തിൽ നാലും അഞ്ചും വർഷങ്ങളിൽ ഇവ യഥാക്രമം 7000 രൂപയും 28,000 രൂപയും ആയി ഉയരും. 

ഓരോ വർഷവും മികച്ച നിലയിൽ പരീക്ഷ ജയിച്ചാലേ സഹായം തുടർന്നു കിട്ടൂ. 

60% എങ്കിലും മാർക്ക്, അഥവാ തുല്യ ഗ്രേഡ് ഓരോ പരീക്ഷയിലും നേടണം. 

പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 50% മാർക്ക് അഥവാ തുല്യ ഗ്രേഡ്. 

ആദ്യ വർഷത്തെ സമ്മർ ക്യാംപിലും തുടർന്നുള്ള വർഷങ്ങളിലെ സമ്മർ പ്രോജക്ടുകളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും വേണം. 


എൻജിനീയറിങ്, മെഡിക്കൽ, അഗ്രികൾചറൽ തുടങ്ങിയ പ്രഫഷനൽ കോഴ്സുകളിലെ വിദ്യാർഥികൾക്ക് ഈ സ്‌കീമിൽ ചേരാൻ കഴിയില്ല. വിദൂരപഠനത്തിനും ഫെലോഷിപ്പില്ല. 


സിലക്‌ഷൻ രീതി


അർഹതയ്ക്കുള്ള മാർക്കു നേടിയവരെ 2021 നവമ്പർ 7ന് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷയ്ക്കു ക്ഷണിക്കും.

 കേരളത്തിൽ വയനാടൊഴികെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഓൺലൈൻ രീതിയിലായിരിക്കും പരീക്ഷ. പരിശീലനത്തിനു സഹായകമായി കഴിഞ്ഞ 11 വർഷത്തെ ചോദ്യക്കടലാസുകളും ഉത്തരസൂചികകളും സൈറ്റിൽ ലഭ്യമാകും.

 മോക് ടെസ്റ്റുകൾ വൈകാതെ സൈറ്റിൽ വരും. 

ഗൂഗിൾ ചെയ്യുമ്പോൾ, വ്യാജ സൈറ്റിൽ എത്തിപ്പെടാതെ സൂക്ഷിക്കുക. 


അപേക്ഷ ലിങ്ക് July 12 ന് വൈകീട്ട് 5 മണി മുതലേ ഓപ്പനാകുകയുള്ളൂ


പഠന വിഷയങ്ങൾ:

 കെമിസ്ട്രി, ഫിസിക്സ്, മാത്‌സ്, സ്റ്റാറ്റ്സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, സെൽ ബയോളജി, എക്കോളജി, മോളിക്യുലർ ബയോളജി, ബോട്ടണി, സുവോളജി, ഫിസിയോളജി, ബയോടെക്നോളജി, ന്യൂറോസയൻസസ്, ബയോ ഇൻഫർമാറ്റിക്സ്, മറൈൻ ബയോളജി, ജിയോളജി, ഹ്യൂമൻ ബയോളജി, ജനറ്റിക്സ്, ബയോമെഡിക്കൽ സയൻസസ്, അപ്ലൈഡ് ഫിസിക്സ്, ജിയോഫിസിക്സ്, മെറ്റീരിയൽ സയൻസ്, എൻവയൺമെന്റൽ സയൻസ് 


സ്‌ട്രീം എസ്എ: 

മാത്‌സ്, സയൻസ് വിഷയങ്ങൾക്ക് കുറഞ്ഞത് 75% മാർക്കോടെ പത്താം ക്ലാസ് ജയിച്ച്, 2021 - 2022–ൽ സയൻസ് വിഷയങ്ങൾ അടങ്ങിയ ഗ്രൂപ്പെടുത്ത് പതിനൊന്നിൽ ചേർന്നവർക്ക് ശ്രമിക്കാം. 

പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 65% മാർക്ക് മതി. 

2023 - 2024–ൽ മേൽസൂചിപ്പിച്ച കോഴ്സുകളിലൊന്നിൽ ചേരുമ്പോഴേ ഫെലോഷിപ് ലഭിച്ചു തുടങ്ങൂ. 

12–ലെ പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് 60% എങ്കിലും മാർക്ക് നേടണം. 

പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മാർക്ക് മതി. 

ഇവർക്ക് ചെലവു നൽകി സയൻസ് ക്യാംപുകളിൽ പങ്കെടുപ്പിക്കും. 


സ്‌ട്രീം എസ്‌എക്‌സ്:

 2021 - 2022–ൽ സയൻസ് വിഷയങ്ങളെടുത്ത് 12–ാം ക്ലാസിൽ ചേർന്നവർ; 

2023 – 2024–ൽ ബേസിക് സയൻസിൽ തുടർന്നു പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ശ്രമിക്കാം. 

മാത്‌സ്, സയൻസ് വിഷയങ്ങൾക്ക് 75% എങ്കിലും മാർക്കോടെ പത്തു ജയിച്ചിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 65% മാർക്ക് മതി. 

12–ലെ പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് 60% എങ്കിലും മാർക്ക് നേടണം. 

പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 50% മാർക്ക് മതി. 


സ്‌ട്രീം എസ്ബി: 

മാത്‌സ്, സയൻസ് വിഷയങ്ങൾക്ക് 60% എങ്കിലും മൊത്തം മാർക്കോടെ പ്ലസ്‌ടു ജയിച്ച് 2021 - 2022– വർഷത്തിൽ സയൻസ് ബിരുദത്തിന് ഒന്നാം വർഷ ക്ലാസിൽ ചേർന്നവർക്ക് ശ്രമിക്കാം. 

പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മാർക്ക് മതി. 

ഒന്നാം വർഷ ഫൈനൽ പരീക്ഷയിൽ 60% എങ്കിലും മാർക്കു വാങ്ങിയിട്ടേ ഫെലോഷിപ് നൽകൂ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 50% മാർക്ക് മതി. 


 വിലാസം: The Convener, Kishore Vaigyanik Protsahan Yojana (KVPY), Indian Institute of Science, Bangalore - 560 012

 (ഫോൺ : 080 - 22932975; ഇ–മെയിൽ : applications.kvpy@iisc.ac.in). 


വിശദ വിവരങ്ങൾക്ക് 12ന് ഓപ്പനാവുന്ന സൈറ്റ് ലിങ്ക് നന്നായി പരിശോധിക്കുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students