കരസേനയില്‍ വിമന്‍ മിലിട്ടറി പൊലീസ്:ജൂലൈ 20 വരെ അപേക്ഷിക്കാം

 കരസേനയില്‍ വിമന്‍ മിലിട്ടറി പൊലീസ് വിഭാഗത്തില്‍ സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലെ 100 ഒഴിവിലേക്കു വനിതകള്‍ക്ക് അപേക്ഷിക്കാം. ഓഫിസര്‍ റാങ്കിനു താഴെയുള്ള തസ്തികയാണിത്. ജൂലൈ 20 വരെയാണ് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍. അംബാല, ലക്‌നൗ, ജബല്‍പുര്‍, ബെല്‍ഗാം, ഷില്ലോങ്, പുണെ എന്നിവിടങ്ങളിലാകും റിക്രൂട്‌മെന്റ് റാലി.

യോഗ്യത: പത്താം ക്ലാസ്/തത്തുല്യം . മെട്രിക്/എസ്എസ്എല്‍സിക്ക് ഓരോ വിഷയത്തിനും കുറഞ്ഞത് 33% മാര്‍ക്കും മൊത്തം 45% മാര്‍ക്കും വേണം.

ശാരീരിക യോഗ്യത: ഉയരം 152 സെ.മീ., തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം

പ്രായം: 17 1/2-21 വയസ്സ് (2000 ഒക്ടോബര്‍ ഒന്നിനും 2004 ഏപ്രില്‍ ഒന്നിനും മധ്യേ ജനിച്ചവര്‍).

കായികക്ഷമതാ പരീക്ഷ, ശാരീരിക അളവെടുപ്പ്, വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
www.joinindianarmy.nic.in

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students