NID (National Institute of Design )


NID (National Institute of Design) 


ഡിസൈനില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികളുടെ സ്വപ്‌ന സ്ഥാപനമായി അറിയപ്പെടുന്നത് നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍ഐഡി) ആണ്

* അഡ്മിഷൻ പ്രവേശന പരീക്ഷയിലൂടെയാണ് നടത്തുന്നത്


 തിരുവനന്തപുരമാണ് കേരളത്തിലെ പരീക്ഷ കേന്ദ്രം.പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് പ്രധാന പരീക്ഷയില്‍ പങ്കെടുക്കാം.

*പ്ലസ്ടു ഏത് വിഷയമെടുത്ത് വിജയിച്ചവര്‍ക്കും  പരീക്ഷ എഴുതുന്നവര്‍ക്കും പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാം.* 


നാല് വര്‍ഷത്തെ ബി ഡിസ് കോഴ്‌സില്‍ ആദ്യത്തെ വര്‍ഷം ഫൗണ്ടേഷന്‍ കോഴ്‌സ് ആയിരിക്കും. 

ഫൗണ്ടേഷന്‍ കോഴ്‌സിന് ശേഷം അവരുടെ അഭിരുചിക്കനുസരിച്ച് അനിമേഷന്‍ ഫിലിം ഡിസൈന്‍,എക്‌സിബിഷന്‍ ഡിസൈന്‍,ഫിലിം ആന്റ് വീഡിയോ കമ്മ്യൂണിക്കേഷന്‍,സെറാമിക്ക് ഡിസൈന്‍, ഫര്‍ണിച്ചര്‍ ആന്റ് ഇന്റീരിയര്‍ ഡിസൈന്‍, പ്രൊഡക്ട് ഡിസൈന്‍, ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍ എന്നീ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം. 

ഒബിസി വിഭാഗക്കാര്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട് കൂടാതെ മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും അര്‍ഹമായ സംവരണവും നല്‍കുന്നുണ്ട്.

 അഹമ്മദാബാദ്, വിജയവാഡ, കുരുക്ഷേത്ര,ഭോപ്പാല്‍, ആസ്സാമിലെ ജോര്‍ഹട്ട് എന്നീ നഗരങ്ങളിലാണ് എന്‍ഐഡി യുടെ കാമ്പസുകളും ബിരുദ കോഴ്‌സുകളും ഉള്ളത്. 

മൊത്തം 425 സീറ്റുകളാണുള്ളത്.

*എം ഡിസ്എന്നറിയപ്പെടുന്ന ബിരുദാനന്തര പഠനത്തിന് നാല് വര്‍ഷത്തെ ഡിസൈന്‍ അല്ലെങ്കില്‍ ആര്‍ക്കിടെക്ട് പഠിച്ചവര്‍ക്കോ ഈ വര്‍ഷം പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കൊ അപേക്ഷിക്കാം. 

അനിമേഷന്‍ ഫിലിം ഡിസൈന്‍,ഫിലിം ആന്റ് വീഡിയോ കമ്മ്യൂണിക്കേഷന്‍, ഗ്രാഫിക്ക് ഡിസൈന്‍, ഫോട്ടോഗ്രാഫിക്ക് ഡിസൈന്‍,സെറാമിക്ക് ആന്റ് ഗ്ലാസ്സ് ഡിസൈന്‍,ഫര്‍ണിച്ചര്‍ ആന്റ് ഇന്റീരിയര്‍ ഡിസൈന്‍,പ്രൊഡക്ട് ഡിസൈന്‍,ടോയ് ആന്റ് ആന്റ് ഗെയിം ഡിസൈന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് ഓട്ടോമൊബൈല്‍ ഡിസൈന്‍, യൂണിവേഴ്‌സല്‍ ഡിസൈന്‍,ഡിജിറ്റല്‍ ഗെയിം ഡിസൈന്‍, ഇന്‍ഫൊര്‍മേഷന്‍ ഡിസൈന്‍, ഇന്ററാക്ഷന്‍ ഡിസൈന്‍,ന്യൂ മീഡിയ ഡിസൈന്‍,ഡിസൈന്‍ ഫൊര്‍ റീട്ടെയില്‍ എക്‌സ്പീരിയന്‍സ്, സ്റ്റ്‌റാറ്റജിക് ഡിസൈന്‍ മാനേജ്‌മെന്റ്, അപ്പാരല്‍ ഡിസൈന്‍, ലൈഫ്‌സ്‌റ്റൈല്‍ ആക്‌സസറി ഡിസൈന്‍, ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍ എന്നീ വിഭാഗത്തിലുള്ള ബിരുദാനന്തര പഠനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

ബംഗ്ലൂരു, അഹമ്മദാബാദ്, ഗാന്ധിനഗര്‍ എന്നീ 3 കാമ്പസുകളിലാണ് ഈ കോഴ്‌സുകളുള്ളത്. 


*വിശദാംശങ്ങൾക്ക്

👇 https://admissions.nid.edu 

എന്ന വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students