CA യും CMA യും തമ്മിലുള്ള താരതമ്യം

*
=======================
https://t.me/anfasmash

https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD

https://anfasmash.blogspot.com/2020/07

CA കോഴ്സ് മൂന്നു ലെവലായി തരം തിരിച്ചിരിക്കുന്നു.

CA ഫൗണ്ടേഷൻ
CA ഇന്റർമീഡിയറ്റ്
CA ഫൈനൽ കൂടെ മൂന്നു വർഷത്തെ പ്രാക്ടിക്കൽ ട്രൈനിംഗും

പ്ലസ് ടു പാസ്സായ കുട്ടികൾക്ക് CA യ്ക്ക് ചേരാനുള്ള ഫൗണ്ടേഷന്റെ എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

CMA കോഴ്സ് മൂന്നു ലെവലായി തരം തിരിച്ചിരിക്കുന്നു

CMA ഫൗണ്ടേഷൻ
CMA ഇന്റർമീഡിയറ്റ്
CMA ഫൈനൽ കൂടെ ഒന്നര വർഷത്തെ പ്രാക്ടിക്കൽ ട്രൈനിംഗും....

പ്ലസ് ടു പാസ്സായ കുട്ടികൾക്ക് CMA യ്ക്ക് ചേരാനുള്ള ഫൌണ്ടേഷന്റെ എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്

*കോഴ്സ് കാലാവധി*

CA

മൂന്നു വർഷത്തെ ആർട്ടിക്കിൾഷിപ്പ് ഉൾപ്പടെ മിനിമം നാലര വർഷത്തെ കോഴ്‌സാണ് CA.

CMA

ഒന്നര വർഷത്തെ നിർബന്ധിത ട്രെയിനിങ് ഉൾപ്പടെ മിനിമം 3 -4 വർഷത്തെ കോഴ്‌സാണ് CMA.

*കോഴ്സിന്റെ ഡിമാൻഡ്*

CA

വിവിധ മേഖലകളിൽ ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ അറിവ് വളരെ ഉപകാരപ്രദമായതുകൊണ്ട് അവരുടെ ഡിമാൻഡ് കോർപ്പറേറ്റ് ലോകത്ത് ദിവസം തോറും വർധിച്ചു വരികയാണ്.

CMA

ലാർജ് സ്കെയിൽ കമ്പനികളെ മാറ്റിനിർത്തിയാൽ എല്ലാ കമ്പനികൾക്കും കോസ്റ്റ് ഓഡിറ്റിംഗ് നടത്തണ്ട ആവശ്യമില്ല. അതുകൊണ്ട് കോസ്റ്റ് ഓഡിറ്റിംഗിന്റെ ഡിമാൻഡ് കുറവാണെങ്കിലും കാലം മാറുന്നതിനനുസരിച്ച് ഡിമാൻഡും കൂടാൻ സാധ്യത ഉണ്ട്.

*ജോബ് പ്രൊഫൈൽ*

ഒരു CA യുടെ ജോലികൾ ഇവയാണ്:

സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ്
ഇന്റെർണൽ ഓഡിറ്റ്
ടാക്‌സേഷനിലെ ഡയറക്ട് ആയോ ഇൻഡയറക്ട് ആയോ ഉപദേശകനാകാം
ട്രാൻസ്ഫർ പ്രൈസിംഗ് കൈകാര്യം ചെയ്യുന്നു
ഫിനാൻഷ്യൽ ആൻഡ് അക്കൗണ്ട് മാനേജ്‌മന്റ്
ഇൻവെസ്റ്മെന്റ് തീരുമാനങ്ങൾ എടുക്കുന്നു
സിസ്റ്റം ഓഡിറ്റ് (DISA/ CISA ക്ലിയർ ചെയ്ത ശേഷം)
കമ്പനിയുടെ നിയമപരമായ കാര്യങ്ങളെല്ലാം നോക്കുന്നു

ഒരു CMA യുടെ ജോലികൾ ഇവയാണ്

കോസ്റ്റ് അക്കൗണ്ടിംഗ്
കോസ്റ്റ് ഓഡിറ്റിംഗ്
ഫിനാൻഷ്യൽ പ്ലാനിങ്
ചരക്കുകളുടെയും സേവനങ്ങളുടെയും വില നിശ്ചയിക്കുക
ഫിനാൻഷ്യൽ ആൻഡ് അക്കൗണ്ട് മാനേജ്‌മന്റ്
ഇൻവെസ്റ്മെന്റ് തീരുമാനങ്ങൾ എടുക്കുന്നു


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students