ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ഡൊമസ്റ്റിക്), നാവിക് (ജനൽ ഡ്യൂട്ടി), യാന്ത്രിക്ക് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
.
നാവിക് (ജനറൽ ഡ്യൂട്ടി): 260 ഒഴിവുകൾ
(ജനറൽ-114, ഇഡബ്ല്യുഎസ്-33, ഒബിസി- 83, എസ്സി-23, എസ്ടി- 07)
പ്രായം: 18- 22 വയസ്.
യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ച് പന്ത്രണ്ടാംക്ലാസ്.
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-ഡിബി): അന്പത് ഒഴിവ്.
(ജനറൽ-22, ഇഡബ്ല്യുഎസ്-ആറ്, ഒബിസി-എട്ട്, എസ്സി-11, എസ്ടി-മൂന്ന്)
പ്രായം: 18-22 വയസ്.
യോഗ്യത: അന്പതു ശതമാനം മാർക്കോടെ പത്താംക്ലാസ് പാസ് (എസ്സി, എസ്ടി വിഭാഗക്കാർക്ക് 45% മാർക്ക് മതി). ദേശീയതലത്തിൽ കായിക മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയിരിക്കണം.
യാന്ത്രിക്: 48 ഒഴിവ്.
പ്രായം: 18- 22 വയസ്.
യോഗ്യത: പത്താംക്ലാസ് പാസ്. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ (റേഡിയോ/ പവർ) എൻജിനിയറിംഗ് ഡിപ്ലോമ. ശാരീരിക യോഗ്യതകൾ: ഉയരം 170 സെമീ. നെഞ്ചളവ് സാധാരണ നിലയിൽ 80 സെമീ. അഞ്ചു സെമീ വികാസം, പ്രായത്തിനും ഉയരത്തിനും ആനുപാതികമായ തൂക്കം. കണ്ണടയില്ലാതെ മികച്ച കാഴ്ച ശക്തിയുണ്ടായിരിക്കണം. കൂട്ടിമുട്ടുന്ന കാൽമുട്ട്, പരന്ന പാദം, വെരിക്കോസ് വെയിൻ എന്നിവ പാടില്ല.
തെരഞ്ഞെടുപ്പ്: ശാരീരിക ക്ഷമതാ പരീക്ഷ, എഴുത്ത് പരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം:
www.joinindiancoastguard.gov.in
വെബ്സൈറ്റിലൂടെ ഓണ്ലൈനായി അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 19.
Comments
Post a Comment