ഹ്യുമാനിറ്റീസ് / ആർട്സ് ബിരുദധാരികൾക്ക് ‘ഗേറ്റ്’ എഴുതി മു‍ൻനിര സ്ഥാപനങ്ങളിൽ ഉപരിപഠനം നടത്താം


🔲 അടുത്തമാസം നടക്കുന്ന എൻജിനീയറിങ് ഉപരിപഠന പ്രവേശനപരീക്ഷ ‘ഗേറ്റി’ൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്ന പേപ്പർ ‘ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്’ ആണ്. ഹ്യുമാനിറ്റീസ്/ ആർട്സ് ബിരുദധാരികൾക്ക് ഈ പേപ്പറിൽ ‘ഗേറ്റ്’ എഴുതി മു‍ൻനിര സ്ഥാപനങ്ങളിൽ ഉപരിപഠനം നടത്താം.


 🔲 ഐഐഎമ്മുകളിലേക്കും മറ്റുമുള്ള പ്രവേശനപരീക്ഷ ‘ക്യാറ്റി’ലും ഹ്യുമാനിറ്റീസ്/ ആർട്സ് ബിരുദധാരികൾ ഉന്നതവിജയം നേടുന്നു. ഐഐടികൾക്കു പിന്നാലെ ഐഐഎമ്മുകളും ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ പുതിയ പ്രോഗ്രാമുകൾ തുടങ്ങുന്ന കാലവുമാണിത്. 


🔲 മാനവിക വിഷയങ്ങൾക്കു മാനേജ്മെന്റ്, ടെക്നോളജി മേഖലകളിൽ പ്രസക്തിയേറുകയാണിപ്പോൾ. മനുഷ്യബന്ധങ്ങളെയും ജീവിതരീതിയെയും തന്നെ കോവിഡ് ഉടച്ചുവാർത്തതോടെ കാഴ്ചപ്പാടിലെ ഈ മാറ്റത്തിന് ആക്കം കൂടുകയും ചെയ്തു. 


*🎓🎓 ആർട്സ് @ ഐഐഎം*



ഹ്യുമാനിറ്റീസ് പഠനത്തിൽ പുതിയ സാധ്യതകളുടെ മികച്ച ഉദാഹരണമാണ് കോഴിക്കോട് ഐഐഎമ്മിൽ (www.iimk.ac.in) കഴിഞ്ഞവർഷം തുടങ്ങിയ *പിജി പ്രോഗ്രാം ഇൻ ലിബറൽ സ്റ്റഡീസ് ആൻഡ് മാനേജ്‌മെന്റ്.*


ഭാവിയിൽ വേണ്ടത് സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന മാനേജർമാരെയാണെന്ന കാഴ്ചപ്പാടോടെ രൂപപ്പെടുത്തിയ കോഴ്സാണിതെന്ന് ഐഐഎം അസോഷ്യേറ്റ് പ്രഫസർ ഡോ. അനുപം ദാസ് പറയുന്നു. 


🔲 പരിസ്ഥിതി പ്രശ്നങ്ങൾ, കോർപറേറ്റ് മേഖലയിലെ അയയുന്ന തൊഴിൽ ബന്ധങ്ങൾ തുടങ്ങിയ വെല്ലുവിളികൾക്കു പരിഹാരമേകാൻ ആർട്‌സ്, ഹ്യൂമാനിറ്റീസ് പശ്ചാത്തലമുള്ള മാനേജർമാർക്കു കഴിയുമെന്നാണു കണക്കുകൂട്ടൽ. ക്യാറ്റ്, ജിആർഇ, ജിമാറ്റ് സ്‌കോറുകളുടെ അടിസ്ഥാനത്തിലാണു പ്രവേശനം. 2 വർഷമാണു കോഴ്സ് ദൈർഘ്യം.


🔲  ആമസോൺ, അക്‌സഞ്ചർ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിൽ പ്ലേസ്‌മെന്റ് സാധ്യതയും കോഴ്‌സിന്റെ ആകർഷണമാണ്.



🔲 ഈ പാത പിന്തുടർന്ന് ഐഐഎം ബാംഗ്ലൂരിലെ ഇക്കണോമിക്‌സ് ആൻഡ് സോഷ്യൽ സയൻസസ് ഡിപ്പാർട്മെന്റ് ലിബറൽ ആർട്‌സിൽ ബിഎ തുടങ്ങാൻ പദ്ധതിയിടുകയാണിപ്പോൾ. 



🔲 ഐഐഎം ഇൻഡോറിലെ (www.iimidr.ac.in) 5 വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റിലും (ഐപിഎം) ഹ്യുമാനിറ്റീസ് പഠനത്തിനു വലിയ ഊന്നൽ നൽകുന്നു. 


*🎓🎓 ഐഐടികളിൽ ഇങ്ങനെ*


🔲 ഐഐടി മദ്രാസിലെ (www.iitm.ac.in) 5 വർഷത്തെ ഇന്റഗ്രേറ്റഡ് എംഎ (ഇംഗ്ലിഷ് / ഡവലപ്മെന്റ് സ്റ്റഡീസ്) പ്രോഗ്രാം ഇപ്പോൾ തന്നെ ഏറെ ശ്രദ്ധേയമാണ്.


🔲 ഐഐടി ഗാന്ധിനഗറിലെ (www.iitgn.ac.in) എംഎ സൊസൈറ്റി ആൻഡ് കൾചർ പ്രോഗ്രാം ഇന്റർഡിസിപ്ലിനറി പഠനസാധ്യതകൾക്കു മികച്ച ഉദാഹരണമാണ്. ഈ പ്രോഗ്രാമിലേക്ക് ഈ മാസം 31 വരെ അപേക്ഷിക്കാം. 


🔲 എംഎ ഡവലപ്മെന്റ് സ്റ്റഡീസ് പഠനസൗകര്യമുള്ള മറ്റൊരു ഐഐടിയാണ് ഗുവാഹത്തി (www.iitg.ac.in). 

🔲 ഇന്റർഡിസിപ്ലിനറി പഠന പ്രോഗ്രാമുകൾക്ക് എവിടെയും പ്രസക്തിയേറുകയാണ്. ഇതിന്റെ ആദ്യ പ്രതിഫലനം ഐഐഎമ്മുകളിലും ഐഐടികളിലും ഇപ്പോൾ കാണുന്നുവെങ്കിൽ അടുത്ത ഘട്ടത്തിൽ മറ്റു കോളജുകളിലും കാണാം. 


🔲 ലോകം മാനേജ്മെന്റ്, ടെക് വിദഗ്ധരുടെ കയ്യിലൊതുങ്ങുന്നുവെന്നും മാനവിക വിഷയങ്ങൾ പഠിക്കുന്നവർക്ക് ഇടമില്ലാതാകുന്നുവെന്നുമുള്ള തെറ്റിദ്ധാരണ കൂടിയാണു നീങ്ങുന്നത്. 


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students