സെൻട്രൽ ഫുട്‌വേർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

 സെൻട്രൽ ഫുട്‌വേർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം


കേന്ദ്ര മൈക്രോ, സ്മോൾ ആൻഡ് മീഡിയം എൻറർപ്രൈസസ് മന്ത്രാലയത്തിന്റെ കീഴിലെ സൊസൈറ്റിയായ ചെന്നൈ സെൻട്രൽ ഫുട്‌വേർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, വിവിധ ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.


പ്രോഗ്രാം, ദൈർഘ്യം, വിദ്യാഭ്യാസ യോഗ്യത എന്നിവ ക്രമത്തിൽ:


✅ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫുട്‌വേർ ടെക്നോളജി (18 മാസം), ബിരുദം


✅ഡിപ്ലോമ ഇൻ ഫുട്‌വേർ മാനുഫാക്ചർ ആൻഡ് ഡിസൈൻ (രണ്ടുവർഷം), 12-ാം ക്ലാസ്


✅അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ ഫുട്‌വേർ ഡിസൈൻ ആൻഡ് പ്രോഡക്ട് ഡെവലപ്‌മെൻറ് (ഒരുവർഷം), 12-ാം ക്ലാസ്


✅പോസ്റ്റ് ഡിപ്ലോമ ഇൻ ഫുട്‌വേർ ടെക്നോളജി (ഒരു വർഷം), ഡിപ്ലോമ


✅അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫുട്‌വേർ മാനുഫാക്ചറിങ് ടെക്നോളജി (ഒരുവർഷം), പത്താം ക്ലാസ്


✅ ലതർ ഗുഡ്സ് മേക്കർ (ഒരുവർഷം), പത്താം ക്ലാസ്


✅ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫുട്‌വേർ ഡിസൈൻ ആൻഡ് പ്രൊഡക്‌ഷൻ (ആറുമാസം), പത്താം ക്ലാസ്


✅ ഡിപ്ലോമ ഇൻ ഫുട്‌വേർ മാനുഫാക്ചർ ആൻഡ് ഡിസൈൻ പ്രോഗ്രാമിന് 17-25 പ്രായപരിധിയിൽ ഉള്ളവർക്കേ അർഹതയുള്ളൂ. മറ്റു പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഉയർന്ന പ്രായപരിധി 35 വയസ്സാണ്. 


✅ പട്ടികവിഭാഗക്കാർക്ക് ട്യൂഷൻ ഫീസ് നൽകേണ്ടതില്ല. 


✅ അപേക്ഷ ജനുവരി 13 വരെ www.cftichennai.in -വഴി നൽകാം. 


✅ ക്ലാസുകൾ ജനുവരി മൂന്നാംവാരം തുടങ്ങും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students