KITE VICTERS PIus Two Business Studies: Chapter 5 ORGANISING ,Definition & Steps (Video, മലയാളം, English Notes )

 


CHAPTER 5  :  ORGANISING (സംഘാടനം )

Organising is the process of arranging people and physical resources to carry out plans and accomplish Organisational objectives. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക് നയിക്കുന്ന രീതിയിൽ വിഭവങ്ങൾ സംഘടിപ്പിക്കുക എന്നതാണ്  സംഘാടനം.

It is concerned with identifying and grouping of activities, defining authority and responsibility relationships and creating a framework and job positions.മനുഷ്യന്റെ ശ്രമങ്ങളെ ഏകോപിപ്പിക്കുകയും വിഭവങ്ങൾ കൂട്ടിച്ചേർക്കുകയും ,നിർദ്ദിഷ്ട ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് ഉപയാഗപ്പെടുത്തുന്നതിനായി മൊത്തത്തിൽ സമന്വയിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് സംഘാടനം.

Definition of Organising (നിർവചനം)

According to Theo Haimann, “Organising is the process of defining and grouping the activities of the enterprise and establishing authority relationships among them”. "സ്ഥാപനത്തിലെ വിവിധ പ്രവർത്തനങ്ങൾ കണ്ടെത്തി ഗ്രൂപ്പുകളാക്കി പരസ്പരമുള്ള അധികാരബന്ധങ്ങൾ നിർണയിക്കുകയാണ് സംഘാടനം" -തിയോ ഹയ്മാൻ

 


Steps of organising process (സംഘാടന പ്രക്രിയയിലെ ഘട്ടങ്ങൾ )

1. Identification and division of work ( ജോലിയുടെ തിരിച്ചറിയലും വിഭജനവും ) : The total work of the organisation is divided into  various activities so that each activity may be comfortably performed by one person or a group of persons. It brings specialisation. This step helps to reduce the burden of employees and to avoid duplication. സംഘാടന പ്രക്രിയയുടെ ആദ്യ ഘട്ടത്തിൽ മുമ്പ് നിശ്ചയിച്ച പദ്ധതികൾക്ക് അനുസൃതമായി ചെയ്യേണ്ട ജോലികൾ തിരിച്ചറിയുകയും വിഭജിക്കുകയും ചെയ്യുന്നു. ജോലിയെ കൈകാര്യം ചെയ്യാവുന്ന പ്രവർത്തനങ്ങളായി വിഭജിച്ചിരിക്കുന്നതിനാൽ തനിപ്പകർപ്പ് (Duplication) ഒഴിവാക്കാനും ജോലിയുടെ ഭാരം ജീവനക്കാർക്കിടയിൽ പങ്കിടാനും കഴിയും.

2. Departmentalisation ( വകുപ്പുകളുടെ രൂപീകരണം )  : On the basis of several criteria (function, product, location, customer etc), similar activities are grouped together. This grouping process is known as Departmentalisation. ഇവിടെ സമാന സ്വഭാവമുള്ള പ്രവർത്തനങ്ങളെ ഒന്നിച്ച്ത രംതിരിക്കുന്നു. അത്തരം സെറ്റുകൾ സ്പെഷ്യലൈസേഷനെ സഹായിക്കുന്നു. ഈ ഗ്രൂപ്പിംഗ് പ്രക്രിയയെ ഡിപ്പാർട്ട്മെന്റലൈസേഷൻ എന്ന് വിളിക്കുന്നു.

3. Assignment of duties (ചുമതലകൾ ഏൽപ്പിക്കൽ): After forming departments, each of them is placed under the charge of a person, according to his skill and competencies. വകുപ്പുകൾ രൂപീകരിച്ചുകഴിഞ്ഞാൽ, അവ ഓരോന്നും ഒരു വ്യക്തിയുടെ ചുമതലയിൽ ഉൾപ്പെടുത്തുന്നു. ഓരോ വകുപ്പിലെയും അംഗങ്ങൾക്ക് അവരുടെ കഴിവുകൾക്കും ശേഷിക്കും അനുസരിച്ച് ജോലികൾ അനുവദിക്കും.

4. Establishing reporting relationships (റിപ്പാർട്ടിംഗ് ബന്ധങ്ങൾ സ്ഥാപിക്കുന്നു) : Authority-responsibility relationship is established so that each individual may know from whom he has to take orders and to whom he is accountable. It helps in co-ordination among departments. ഓരോ വ്യക്തിയും താൻ ആരിൽ നിന്ന് ഓർഡറുകൾ എടുക്കണം, ആർക്കാണ് ഉത്തരവാദിത്തമുള്ളത് എന്നുംഅറിയണം. അത്തരം വ്യക്തമായ ബന്ധങ്ങളുടെ സ്ഥാപനം ഒരു ശ്രേണി ഘടന സൃഷ്ടിക്കാൻ സഹായിക്കുകയും വിവിധ വകുപ്പുകൾക്കിടയിൽ ഏകോപനത്തിന്സ ഹായിക്കുകയും ചെയ്യുന്നു.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students