KITE VICTERS PIus Two Business Studies: Types of Plans (Video, മലയാളം, English Notes )

 


 Types of Plans :പ്ലാനുകളുടെ തരങ്ങൾ

An organization has to prepare a plan before making any decision related to business operations. These plans can be classified into single-use plans and standing plans. പദ്ധതികളെ ഒറ്റ ഉപയാഗ പദ്ധതികളായും സ്റ്റാൻഡിംഗ് പ്ലാനുകളായും തരംതിരിക്കാം.



(I )Single use plan (  ഒറ്റ ഉപയാഗ പദ്ധതി): 

It is developed for a one-time event or project. Such a course of action isnot likely to be repeated in future. The duration of such plan may depend upon the type ofproject, may be for one day, a week or a month such as organizing an event, a seminar, aconference etc. Single use plans includes Budgets, Programmes and Projects. ഒറ്റത്തവണ പ്രവർത്തനങ്ങൾക്ക് അല്ലെങ്കിൽ  ഒരൊറ്റ ഉപയാഗത്തിനായി ഉപയോഗിക്കുന്നതിനായി ഉപയോഗിക്കുന്ന പ്ലാനുകളെയാണ് ഒറ്റ ഉപയാഗ പദ്ധതി എന്ന് പറയുന്നത്. അത്തരം പദ്ധതികൾ ആവർത്തിക്കാത്ത സാഹചര്യങ്ങളിൽ ഉപയാഗിക്കുന്നു. ഈപദ്ധതികളിൽ ബജറ്റുകൾ, പ്രോഗ്രാമുകൾ, പ്രൊജക്ടുകൾ എന്നിവ ഉൾപ്പെടുന്നു.

(II) Standing plan (സ്റ്റാൻഡിംഗ് പ്ലാൻ) :

It is used for activities that occur regularly over a period of time. It is usuallydeveloped once but is modified from time to time to meet business needs as required. Standing plans include Policies, Procedures, Methods and Rules. ഒരു നിശ്ചിത കാലയളവിൽ പതിവായി നടക്കുന്ന പ്രവർത്തനങ്ങൾക്കായി ഒരു സ്റ്റാൻഡിംഗ് പ്ലാൻ ഉപയാഗിക്കുന്നു. അതിൽ നയങ്ങൾ, നടപടിക്രമങ്ങൾ, രീതികൾ, നിയമങ്ങൾ എന്നിവ ഉൾപ്പെടുന്നു.


 

Plans can be classified as follows: പലതരം പ്ലാനുകൾ

1. Objectives ( ലക്ഷ്യങ്ങൾ ): Objectives are the ends towards which an activity is aimed. They are the results to be achieved. In other words objectives are the goals, aims or purpose that the organization wishes to achieve. Examples of Objectives: Improvement in the sale of a product by 10%. ബിസിനസ്സിൻ്റെ എല്ലാ പ്രവർത്തനങ്ങളും  ഏത് ദിശയിലേക്കാണോ  നീങ്ങുന്നത് അതിൻ്റെ അവസാന ഘട്ടമാണ് ലക്ഷ്യങ്ങൾ .ഉന്നതതല മാനേജ്മെൻ്റാണ് ലക്ഷ്യങ്ങൾ നിർണയിക്കുന്നത്.   ഉദാ: വിൽപ്പന 10% വർധിപ്പികണമെന്ന് ഒരു കമ്പനി ലക്ഷ്യമിടുന്നു .

2. Strategy ( തന്ത്രം ): It is a comprehensive plan for accomplishing an organization’s objectives by considering the business environment, i.e., changes in economic, social, political, legal environment etc. E.g., discount sale, scratch coupon, gifts for customers etc. are some of the strategies that can be adopted for sales promotion. ഒരു ഓർഗനൈസേഷൻ്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള സമഗ്രമായ പദ്ധതിയാണ് തന്ത്രം. ദീർഘകാലാടിസ്ഥാനത്തിൽ ഓർഗനൈസേഷന്റെ ദിശയും വ്യാപ്തിയും നിർവചിക്കുന്ന ഭാവി തീരുമാനങ്ങളെയും ഇത് പരാമർശിക്കും. 

3. Policy ( നയം ): It is a guideline in decision making to various managers. It defines the limit within which decisions can be made. E.g. “Promotion is based on merit only” states that while taking decision on promotion, merit will be the sole criterion. തീരുമാനങ്ങൾ എടുക്കുന്നതിന് മാർഗനിർദേശം നൽകുന്ന   പൊതുവായ പ്രസ്താവനകളാണ് നയങ്ങൾ. സാധാരണ രീതിയിൽ പറഞ്ഞ തന്ത്രത്തെ വ്യാഖ്യാനിക്കുന്നതിന് നയങ്ങൾ ഒരു അടിസ്ഥാനം നൽകുന്നു. ഉദാ: സ്ഥാനകയറ്റം മെറിറ്റടിസ്ഥാനത്തിൽ മാത്രം

4. Procedure (നടപടിക്രമം): Procedure is a chronological order or steps to be undertaken to enforce a policy. E.g. To implement the policy of selecting employees, the selection procedure may be developed consisting of Inviting applications, tests, interviews, references and then prepare the list of selected candidates. പ്രവർത്തനങ്ങൾ എങ്ങനെ നടത്താമെന്നതിനുള്ള പതിവ് ഘട്ടങ്ങളാണ് നടപടിക്രമങ്ങൾ. ഏതൊരു ജോലിയും കൃത്യമായി ചെയ്യേണ്ട രീതി അവർ വിശദീകരിക്കുന്നു. ഉദാ: തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിന് വിവിധ ടെസ്റ്റുകൾ, മുഖാമുഖം തുടങ്ങിയവ നടത്തുന്നു.

5. Rules ( നിയമങ്ങൾ ): Rules are the guidelines for conducting an action. They specify what should be done or not to be done in a given situation. E.g. Office opens at 10am, smoking is prohibited inside the office. എന്താണ് ചെയ്യേണ്ടതെന്ന് അറിയിക്കുന്ന നിർദ്ദിഷ്ട പ്രസ്താവനകളാണ് നിയമങ്ങൾ. ഇതിൽ ഒരു മാറ്റവും വിവേചനാധികാരവും അനുവദിക്കുന്നില്ല. ഉദാ: ഓഫീസ് 10 മണിക്ക് തന്നെ തുറക്കണം, പുകവലി പാടില്ല.

6. Methods ( രീതി): Methods provide detailed and specific guidance for day to day action. Eg. On the Job Training or Off the Job Training methods for giving training to employees, most suitable method is to be adopted in the organization for better performance. ലക്ഷ്യം നേടുന്നതിന് വേണ്ടി ഓരോ ജോലിയും ചെയ്യേണ്ട വിധം ആണ് രീതി .ഉദാ: ജീവനക്കാർക്ക് പരിശീലനം നൽകുന്നതിന് ഓൺ ദ ജോബ് , ഓഫ് ദ ജോബ് തുടങ്ങിയ വിവിധ  രീതികൾ ഉണ്ട്.

7. Programs ( പരിപാടി ):  It includes all the activities necessary for achieving a given task. E.g. Opening 5 new branches in different parts of the country, deputing employees for training, installing a new machine etc. ഒരു പദ്ധതിയെക്കുറിച്ചുള്ള വിശദമായ പ്രസ്താവനകളാണ്  പരിപാടികൾ. അത് ലക്ഷ്യങ്ങൾ, നയങ്ങൾ, നടപടിക്രമങ്ങൾ, നിയമങ്ങൾ, ചുമതലകൾ, എന്നിവ ഉൾക്കൊള്ളുന്നു. ഉദാ: 5 പുതിയ ബ്രാഞ്ചുകൾ തുടങ്ങുന്നു.

8. Budget (ബജറ്റ്): It is a plan which states the expected results of a given period in numerical terms. E.g. Production Budget, sales budget, cash budget, expenditure budget etc. ഒരു നിശ്ചിത കാലയളവിലേയ്ക്ക് ഒരു പദ്ധതിയ്ക്കുള്ള സാമ്പത്തികവശത്തെ വിശേഷിപ്പിക്കുന്ന പദമാണ് ബഡ്ജറ്റ്. വ്യതിയാനങ്ങൾ ശ്രദ്ധിക്കാൻ കഴിയുന്ന ഒരു നിയന്ത്രണ ഉപകരണം കൂടിയാണ് ബജറ്റ്. ഉദാ: ഉൽപാദന ബജറ്റ്, ക്യാഷ് ബജറ്റ്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students