Kerala Medical Allotment: കേരളാ മെഡിക്കൽ രണ്ടാംഘട്ട അലോട്ട്മെൻറ് : ഓപ്ഷൻ കൺഫർമേഷൻ 05/12/2020 മുതൽ

 

 *കേരളാ മെഡിക്കൽ രണ്ടാംഘട്ട അലോട്ട്മെൻറ് : ഓപ്ഷൻ കൺഫർമേഷൻ ഇന്ന് മുതൽ


എം ബി ബി എസ്/ബി ഡി എസ്/ അഗ്രികൾച്ചർ വെറ്ററിനറി/ ഫോറസ്ട്രി /ഫിഷറീസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിലേക്കും ആയുർവേദ, ഹോമിയോ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റിനുമുള്ള നടപടിക്രമങ്ങൾ ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്‌ ആരംഭിക്കും.


*ആയുർവേദ, ഹോമിയോ കോഴ്സുകളിലേക്കും പാലക്കാട് കരുണ മെഡിക്കൽ കോളേജ് (കെ എം എം), തിരുവനന്തപുരം എസ്‌ യു ടി മെഡിക്കൽ കോളേജ് എന്നീ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എം ബി ബി എസ് കോഴ്സിലേയ്ക്കും ഈ ഘട്ടത്തിൽ പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം


*സിദ്ധ, യുനാനി കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് ഈ ഘട്ടത്തിൽ ഇല്ല.


*എംബിബിഎസ്/  ബിഡിഎസ് /അഗ്രികൾച്ചർ വെറ്ററിനറി/ ഫോറസ്ട്രി/ഫിഷറീസ് കോഴ്സുകളിൽ നിലവിലുളള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ "confirm' ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും ചെയ്യണം‌.


*ഹയർ ഓപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളേജ് / കോഴ്സ് എന്നിവയിലേക്ക് ആവശ്യമുള്ള പക്ഷം ഓപ്ഷനുകൾ നൽകാനുളള സൗകര്യം എന്നിവയും ശനിയാഴ്ച വൈകിട്ടു മുതൽ *ഡിസംബർ 9 ബുധനാഴ്ച പകൽ 11 വരെ ലഭ്യമാകും.

*ഇവയുടെ അടിസ്ഥാനത്തിൽ എംബിബിഎസ്, ബിഡിഎസ്, അഗ്രികൾച്ചർ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് എന്നീ കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റും ആയുർവേദ, ഹോമിയോ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റും ഡിസംബർ 10-ന് വൈകിട്ട്‌ പ്രസിദ്ധീകരിക്കും.



Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students