KITE VICTERS PIus Two Business Studies: Steps in Planning (Video, മലയാളം, English Notes )

 

 


 Planning Process / Steps in Planning ) :  ആസൂത്രണ പ്രക്രിയ 

1. Setting the objectives (ലക്ഷ്യങ്ങൾ ക്രമീകരിക്കൽ):  The first step in planning is the establishment of objectives.The objectives must be clear and specific. The objective of the entire organization is laid down first, and then it is broken down into departments and individuals.   ലക്ഷ്യങ്ങൾ ക്രമീകരിക്കുക എന്നതാണ് ആദ്യത്തേതും പ്രധാനവുമായഘട്ടം. മുഴുവൻ ഓർഗനൈസേഷനും ഓർഗനൈസേഷനുള്ളിലെ ഓരാ വകുപ്പിനും യൂണിറ്റിനും ലക്ഷ്യങ്ങൾ സജ്ജീകരിക്കാം. ഓർഗനൈസേഷൻ നേടാൻ ആഗ്രഹിക്കുന്നത് ലക്ഷ്യങ്ങൾ വ്യക്തമാക്കുന്നു. എല്ലാ വകുപ്പുകൾക്കും യൂണിറ്റുകൾക്കും ജീവനക്കാർക്കും ലക്ഷ്യങ്ങൾ വ്യക്തമായി പ്രസ്താവിക്കണം.


2. Develop Planning Premises ( സങ്കൽപ്പങ്ങൾ വികസിപ്പിക്കൽ): Planning is done for the future which is uncertain,certain assumptions are made about the future environment. These assumptions are known as planning premises. ഭാവിയിൽ എന്തൊക്കെ   സംഭവങ്ങൾ ഉണ്ടാകും എന്നുള്ളതിനെ കുറിച്ചുള്ള സങ്കൽപ്പങ്ങളാണ് ആസൂത്രണ സങ്കൽപ്പങ്ങൾ. ഭാവിയിലെ ഡിമാൻഡ്, ഉപഭോക്താക്കളുടെ മുൻഗണനകളുും അഭിരുചികളുും , മത്സരം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പ്രവചനങ്ങൾ നടത്തുന്നു.

3. Identifying alternatives (ബദലുകൾ കണ്ടെത്തുക): The next step is to find out alternative ways for achieving the same goal. Eg: Providing New Products to increase sales, providing more discounts etc.. ലക്ഷ്യങ്ങൾ നിർണയിച്ച് സ്ങ്കൽപ്പങ്ങൾ വികസിപ്പിച്ചു കഴിഞ്ഞാൽ ലക്ഷ്യങ്ങൾ നേടുന്നതിന് ആവശ്യമായ ബദൽ കർമ്മ മാർഗങ്ങൾ കണ്ടെത്തണം.ഉദാ: വിൽപ്പന  വർദ്ധിപ്പിക്കാൻ പുതിയ ഉൽപ്പന്നങ്ങൾ നൽകുക, കൂടതൽ ഡിസ്കൗണ്ട് നൽകുക, എന്നിങ്ങനെ വിവിധ ബദൽ മാർഗങ്ങൾ ഉണ്ട്

4. Evaluating alternatives ( ബദലുകളെ വിലയിരുത്തൽ): The positive and negative aspects of each alternative should be evaluated based on their feasibility and consequences. വിവിധ ബദലുകളുടെ  ഗുണങ്ങളും ദോഷങ്ങളും ആയ വശങ്ങൾ വിലയിരുത്തുക എന്നതാണ് അടുത്ത പടി. ഓരോ ബദലുകളേയും അതിൻ്റെ  അനുയോജ്യതയുടേയും അനന്തര ഫലങ്ങളുടേയും അടിസ്ഥാനത്തിൽ വിലയിരുത്തണം.

5. Selecting the best alternative ( ബദലിനെ തിരഞ്ഞെടുക്കൽ ) : After analyzing the merits and demerits of each alternative, the most appropriate one is to be selected by evaluating cost, risk, benefit to organization etc. ഏറ്റവും മികച്ച പ്ലാൻ സ്വീകരിക്കുകയും നടപ്പിലാക്കുകയും വേണം.സാധ്യതയുള്ളയതും ലാഭകരമായതും ഏറ്റവും കുറച്ച് ദോഷഫലം ഉള്ളതുമായ  പ്ലാനാണ് മികച്ച പ്ലാൻ. ചിലപ്പോൾ വിവിധ ബദൽ മാർഗ്ഗങ്ങളുടെ സങ്കലനവും ഉപേയോഗിക്കാം.

6. Implementation of plans (  പ്ലാൻ നടപ്പിലാക്കൽ): Implementation means putting plans into action to achieve the objective. For the successful implementation, the plans are to be communicated to the lower levels at every stage. ഈ ഘട്ടത്തിൽ പ്ലാനുകൾ പ്രവർത്തന പഥത്തിൽ കൊണ്ടുവരുന്നു . പ്ലാനുകളുടെ ശരിയായ നടത്തിപ്പിന് താഴെ തട്ടിലേക്ക് പ്ലാനുകളുടെ ലക്ഷ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നു.


7. Follow Up ( ഫോളോ അപ്പ് പ്രവർത്തനം):  Plans are to be evaluated regularly to check whether they are proceeding in right way, shortfalls can be located and remedial actions can be taken well in advance.  പ്ലാനുകൾ നടപ്പിലാക്കുന്നുണ്ടോ  പ്രവർത്തനങ്ങൾ  നടക്കുന്നുണ്ടോ എന്നറിയാൻ പ്ലാനുകളെ  നിരീക്ഷിക്കണം . പോരായ്മകൾ കണ്ടു പിടിക്കു ന്നതിനും പരിഹാര  നടപടികൾ സ്വീകരിക്കുന്നതിനും ഇത് സഹായിക്കും.


 

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students