KITE VICTERS PIus One Business Studies:Business,Profession,Employment (Video, മലയാളം, English Notes )


Types of Economic activities (സാമ്പത്തി പ്രവർത്തനങ്ങളുടെ തരങ്ങൾ)

I. BUSINESS (ബിസിനസ്സ്)

II. PROFESSION (വിദഗ്ദ്ധ തൊഴിൽ )

III. EMPLOYMENT (തൊഴിൽ)


I. Business (ബിസിനസ്സ്):

Business is an economic activity which involves production or purchase of good for sale, or exchange of goods or providing services, at profit.

ലാഭം നേടുകയെന്ന പ്രധാന ലക്ഷ്യത്തോടെയുള്ള ചരക്കുകളുടെയോ സേവനത്തിന്റെയോ ഉൽപ്പാദനം, വാങ്ങൽ, വിൽപ്പന അല്ലെങ്കിൽ വിതരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെയാണ് ബിസിനസ്സ് എന്ന് പറയുന്നത്. ഇത് ഒരു നിരന്തര പ്രക്രിയയാണ് .

ഉദാ: ഉൽപ്പാദനം, ഖനനം, കൃഷി, വ്യാപാരം, മീൻപിടുത്തം തുടങ്ങിയവ.


II.PROFESSION(വിദഗ്ദ്ധ താഴിൽ ):

Profession is an occupation, in which application of special knowledge and skill of a person is necessary. It involves rendering of personal services of a special and expert nature. Eg Doctors , Chartered Accountants, Lawyers ...

കൃത്യതയാർന്ന പരിശീനവും അതിന്റെ അടിസ്ഥാനത്തിൽ നേടിയ വൈദഗ്ദ്ധ്യവും ഒരുമിച്ചു ചേർന്ന വ്യക്തിസേവനമാണ് വിദഗ്ദ്ധ തൊഴിൽ. വിദഗ്ദ്ധ തൊഴിലാളി കക്ഷികളിൽ നിന്നും പ്രതിഫലം ഈടാക്കിക്കൊണ്ടാണ് തന്റെ സേവനം നൽകുന്നത്. വിദഗ്ദ്ധ തൊഴിലുകളിൽ ഏർപ്പെടുന്നവരെ പ്രൊഫഷണലുകൾ എന്ന് വിളിക്കുന്നു.

ഉദാ: അഭിഭാഷകൻ, ഡോക്ടർ, എഞ്ചിനീയർ, ചാർട്ടേർഡ് അക്കൗണ്ടന്റ് …

III.EMPLOYMENT (തൊഴിൽ) :

Employment refers to an occupation in which people work for others regularly and get salary or wage in return.

Eg: Officer, Factory Employment, Govt.Servant...

നിശ്ചിത പ്രതിഫലം(ശമ്പളം / വേതനം ) വാങ്ങി മറ്റുള്ളവർക്കുവേണ്ടി സ്ഥിരമായി ചെയ്യുന്ന പ്രവർത്തിയാണ് തൊഴിൽ. ഇങ്ങനെ പ്രവർത്തിക്കുന്നവരെ തൊഴിലാളികൾ എന്ന് വിളിക്കുന്നു .

ഉദാ: ഓഫീസർ, ഗുമസ്തൻ, ഫാക്ടറി തൊഴിലാളികൾ, സർക്കാർ ജീവനക്കാർ….


ബിസിനസ്,വിദഗ്ദ്ധ തൊഴിൽ,തൊഴിൽ: - താരതമ്യം
 




Comments

  1. This comment has been removed by a blog administrator.

    ReplyDelete

Post a Comment

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students