Indian Cost Guard Navik Recruitment : കോസ്റ്റ്ഗാർഡ് നാവിക് തസ്തികയിൽ 50 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

 *കോസ്റ്റ്ഗാർഡ് നാവിക് തസ്തികയിൽ 50 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

 പുരുഷന്മാർക്കാണ് അവസരം. ഡൊമസ്റ്റിക്ക് ബ്രാഞ്ച് പത്താമത്തെ എൻട്രി-01/2021 ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

നവംബർ 30 മുതൽ അപേക്ഷിക്കാം. കുക്ക്, സ്റ്റുവാർഡ് എന്നീ വിഭാഗങ്ങളിലായിരിക്കും നിയമനം. ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ അർഹരല്ല.


യോഗ്യത:

50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം.

 എസ്.സി./എസ്.ടി. വിഭാഗത്തിനും ദേശീയ വിഭാഗത്തിൽ അംഗീകാരംലഭിച്ച കായികതാരങ്ങൾക്കും അഞ്ചുശതമാനം മാർക്കിളവ്.


 01/04/1999-നും 31/03/2003 നുമിടയിൽ ജനിച്ചവരായിരിക്കണം.


 പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതപരീക്ഷ, മെഡിക്കൽ പരിശോധന എന്നിവയുണ്ടാവും. 2021 ജനുവരിയിലായിരിക്കും പരീക്ഷ. കൊച്ചിയിലായിരിക്കും പരീക്ഷാകേന്ദ്രം.


സിലബസ്:

 ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, മാത്തമാറ്റിക്സ്, ജനറൽ സയൻസ്, ജനറൽ ഇംഗ്ലീഷ്, ജനറൽ അവയർനസ് (കറന്റ് അഫയേഴ്സ് ആൻഡ് ജനറൽ നോളജ്), റീസണിങ് (വെർബൽ ആൻഡ് നോ വെർബൽ).


ശാരീരികക്ഷമത:

 എഴുത്തുപരീക്ഷയിൽ ജയിക്കുന്നവർക്കായിരിക്കും ശാരീരികക്ഷമത പരീക്ഷ. ഏഴുമിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, 20 സ്ക്വാട്ട് അപ്സ്, 10 പുഷ് അപ്. 


മെഡിക്കൽ യോഗ്യത: ഉയരം 157 സെ.മീ., മിനിമം നെഞ്ചളവ് (5 സെ.മീ. വികാസം ഉണ്ടായിരിക്കണം),

 പ്രായത്തിനും വയസ്സിനും അനുയോജ്യമായ ഉയരം, സാധാരണ കേൾവിശേഷി, വിഷ്വൽ സ്റ്റാൻഡേഡ് 6/36. മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കുമ്പോൾ പല്ലും ചെവിയും ശുചിയായിരിക്കണം.


 വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി

 www.joinindiancoastguard.gov.in 


എന്ന വെബ്സൈറ്റ് കാണുക. 


അവസാന തീയതി: ഡിസംബർ 7.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students