NEET 2020 Results Announced : നീറ്റ് യു.ജി.2020: പ്രവേശന സാധ്യതകള്‍ അറിയാം

NEET 2020 റിസൽറ്റ് പ്രസിദ്ധീകരിച്ചു

official website:   ntaneet.nic.in

 


How To Download NEET Result 2020

To Download NEET scorecard, follow these steps:

1. Go to ntaneet.nic.in

2. Click on the NEET result 2020 link

3. Key in your roll number, date of birth and the auto-generated security pin.

4. Submit and download NEET scorecard.


Counselling Schedule

Counselling schedule will be available at the MCC website:  mcc.nic.in


Admissions to around 80,005 MBBS, 26,949 BDS, 52,720 AYUSH, and 525 BVSc & AH seats across India will be through NEET 2020 result. 

Admissions to 1205 seats in 15 AIIMS and 2 JIPMER institutes as well as 317+ seats in ESIC institutes will be on the basis of NEET result 2020 under AIQ.


Know NEET 2020 Result Validity date?

Candidates may know that neet.nic.in result will be valid for 90 days only and that its validity will go by January 14, 2021 (Current year)


➡️A major difference to know is that NEET ranks as per neet.nic.in result will be separate for All India quota and state quota. 

The NTA NEET UG 2020 result pdf will give two All India ranks. 

One which is to be used for AIQ (15%) and one which will be used for the state counselling. 

So the ranks mentioned in the nta neet.nic.in result 2020 will be separate for both.


*നീറ്റ് യു.ജി.2020: പ്രവേശന സാധ്യതകള്‍ ഇങ്ങനെ*


ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് (എ.എഫ്.എം.സി.) എം.ബി.ബി. എസ്. പ്രവേശനത്തിനുള്ള ചോയ്സ് ഫില്ലിങ് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) വെബ്സൈറ്റ് വഴിയാണ് നടത്തേണ്ടത്. 

ഇവരിൽനിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് എ.എഫ്.എം.സി. ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ്, കോംപ്രിഹെൻഷൻ, ലോജിക് ആൻഡ് റീസണിങ് (ടി.ഒ.ഇ.എൽ.ആർ.) കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും (2019-ൽ ഷോർട്ട് ലിസ്റ്റിന് പരിഗണിച്ച നീറ്റ് കട്ട്-ഓഫ് സ്കോർ ആൺകുട്ടികൾക്ക് 596-ഉം പെൺകുട്ടികൾക്ക് 610-ഉം ആയിരുന്നു). 

ഈ പരീക്ഷയിൽ 80-ൽ ലഭിക്കുന്ന മാർക്കും നീറ്റിൽ 720-ൽ ലഭിച്ച മാർക്കും ചേർത്ത് 800-ൽ കിട്ടുന്ന മാർക്ക് 200-ൽ ആക്കും. ഇന്റർവ്യൂവിന് 50 മാർക്ക്. രണ്ടുംചേർത്ത് 250-ൽ ലഭിക്കുന്ന മാർക്ക് അടിസ്ഥാനമാക്കി റാങ്ക് പട്ടിക തയ്യാറാക്കും.

 115 ആൺകുട്ടികൾക്കും 30 പെൺകുട്ടികൾക്കും ഇവിടെ പ്രവേശനം നൽകും. ഏകദേശം 1600 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്യും, 1150 ആൺകുട്ടികളെയും 450 പെൺകുട്ടികളെയും. 


എം.സി.സി. അലോട്ടുമെന്റിൽ രണ്ടാംറൗണ്ട് കഴിഞ്ഞപ്പോൾ അലിഗഢ് മുസ്ലിം സർവകലാശാലയിൽ ഓപ്പൺ വിഭാഗം, ജനറൽ അവസാന റാങ്കുകൾ: എം.ബി.ബി. എസ്-3518, ബി.ഡി.എസ്. -16874


മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ അലോട്ടുമെന്റിൽ കല്പിത സർവകലാശാലാ വിഭാഗത്തിൽ അവസാന റാങ്ക് (രണ്ടാംറൗണ്ട്): എം.ബി.ബി.എസ്.-മാനേജ്മെന്റ്/പെയ്‌ഡ് സീറ്റ്-512619, എൻ.ആർ.ഐ.- 842398; ബി.ഡി.എസ്. -843956, 811940.


*ആയുഷ് അഖിലേന്ത്യാ ക്വാട്ട*


നീറ്റ് യുജി റാങ്ക് അടിസ്ഥാനമാക്കി ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി (എ.എ.സി.സി.സി.), ബി.എ.എം.എസ്., ബി.യു.എം.എസ്., ബി. എസ്.എം.എസ്., ബി.എച്ച്.എം.എസ്. പ്രോഗ്രാമുകളിലെ അഖിലേന്ത്യ ക്വാട്ട സീറ്റുകൾ നികത്തുന്നു. 

ഗവൺമന്റ്/ എയ്‌ഡഡ്/ സ്വകാര്യകോളേജുകൾ, കേന്ദ്ര സർവകലാശാലകൾ, ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ, കല്പിത സർവകലാശാലകൾ എന്നിവയിലേക്ക് ഈ പ്രക്രിയവഴിയാണ് അലോട്ട്മെന്റ്. 

ഇതിൽ ബനാറസ് ഹിന്ദു സർവകലാശാല, വാരാണസി,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, ജയ്പുർ (രണ്ടിലും ബി.എ.എം.എസ്.), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി, കൊൽക്കത്ത (ബി.എച്ച്.എം.എസ്.), നോർത്ത് ഈസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ആൻഡ് ഹോമിയോപ്പതി, ഷില്ലോങ് (ബി.എ.എം.എസ്., ബി.എച്ച്.എം.എസ്.) എന്നിവയും ഉൾപ്പെടുന്നു.


ദേശീയതലത്തിൽ കേന്ദ്രസർവകലാശാല/ദേശീയ സ്ഥാപനങ്ങൾ (സി), ഗവൺമെന്റ് (ജി), എയ്‌ഡഡ് (എ) എന്നിവയിലെ ജനറൽ കാറ്റഗറി അവസാന റാങ്കുകൾ ഇപ്രകാരമായിരുന്നു.


*ബി.എ.എം.എസ്:* 41165 (സി), 45146 (ജി), 58808 (എ). *ബി.എച്ച്.എം.എസ്:* 76481, 77248, 78587. *ബി.യു.എം.എസ്:* 73418 (ജി), 87777 (എ). *ബി.എസ്.എം.എസ്:* 84773 (ജി).


ആയുഷ് അഖിലേന്ത്യ ക്വാട്ട അലോട്ട്മെന്റ് പ്രകാരം കേരളത്തിൽ ആയുഷ് കോളേജുകളിലെ ജനറൽ വിഭാഗം *അവസാന റാങ്കുകൾ:* 

ഗവൺമന്റ് ആയുർവേദ *കോളേജുകൾ:* 

തിരുവനന്തപുരം-38150, എറണാകുളം-39245, കണ്ണൂർ-42542; *എയ്‌ഡഡ് വിഭാഗം:* വൈദ്യരത്നം ആയുർവേദ കോളേജ്, തൃശ്ശൂർ-47875, വി.പി.എസ്.വാരിയർ ആയുർവേദ കോളേജ്, കോട്ടക്കൽ-42713


*ഹോമിയോപ്പതി:*

 ഗവ.വിഭാഗം-

കോഴിക്കോട്-52595, തിരുവനന്തപുരം-50386; എയ്‌ഡഡ്-ഡോ.പാഡിയാർ (എറണാകുളം)-55249, ശ്രീവിദ്യാധിരാജ (തിരുവനന്തപുരം)-61001, ആതുരാശ്രമം എൻ.എസ്.എസ് (കോട്ടയം)-61388.


*വെറ്ററിനറി അഖിലേന്ത്യാ ക്വാട്ട*


വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ തലത്തിൽ അംഗീകൃത വെറ്ററിനറി കോളേജുകളിലെ ബി.വി.എസ്.സി. ആൻഡ് എ.എച്ച്. കോഴ്സിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റ് നികത്തിവരുന്നത് നീറ്റ് യു.ജി. റാങ്ക് അടിസ്ഥാനമാക്കിയാണ്. 

2019-ലെ അവസാന റാങ്കുകൾ (മൂന്നാംറൗണ്ടിൽ): 

യു.ആർ.-38266, ഒ.ബി.സി.-38461, എസ്.സി.-116804, എസ്.ടി.-123496. 

ഈ പ്രക്രിയവഴി കേരളത്തിൽ അലോട്മെന്റ് ലഭിച്ച *അവസാന യു.ആർ. റാങ്കുകൾ:* മണ്ണുത്തി-33098, പൂക്കോട്-33913.


*കേരളത്തിൽ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ സാധ്യത*


കേരളത്തിൽ പ്രവേശന പരീക്ഷാകമ്മിഷണർ നടത്തിയ 2019-ലെ മെഡിക്കൽ (എം.ബി.ബി.എസ്./ബി.ഡി.എസ്. ഒഴികെ), മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ കേരള റാങ്ക് അടിസ്ഥാനമാക്കിയുള്ള അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്കും അവയുടെ നീറ്റ് റാങ്കും (2.9.2019-നു നടത്തിയ ഓൺലൈൻ മോപ്അപ് റൗണ്ട്-പത്താം റൗണ്ട് അടിസ്ഥാനമാക്കി) ഇപ്രകാരമായിരുന്നു.


*മെഡിക്കൽ:* ഹോമിയോപ്പതി-11805 (കേരള റാങ്ക്),

(നീറ്റ് റാങ്ക്-98635).


യുനാനി-25726 (269626).

സിദ്ധ-26196 (276604). ആയുർവേദം:

(കേരളത്തിലേത് ആയുർവേദ റാങ്ക്): ഗവ.-9166 (72674); സ്വാശ്രയം-22113 (218895).


*അനുബന്ധ കോഴ്സുകൾ:*


വെറ്ററിനറി-4565 (34622).

അഗ്രിക്കൾച്ചർ -8528 (66674). ഫോറസ്ട്രി-8864 (69850).

ഫിഷറീസ് -10106 (81562).


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students