CUCET 2020: കേന്ദ്ര സർവകലാശാല പൊതു പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

 കേന്ദ്ര സർവകലാശാല പൊതു പ്രവേശന പരീക്ഷ (CUCET 2020) ഫലം പ്രസിദ്ധീകരിച്ചു..


കേരള കേന്ദ്ര സർവകലാശാലയടക്കം രാജ്യത്തെ പതിനാല് കേന്ദ്ര സർവകലാശാലകളിലേക്കും, നാല് സംസ്ഥാന സർവകലാശാലകളിലേക്കുമുള്ള  വിവിധ ഇന്റഗ്രേറ്റഡ് / അണ്ടർ ഗ്രാജുവേറ്റ്, ബിരുദാനന്തര ബിരുദ, M.Phil/ Ph.D ഗവേഷണ പ്രോഗ്രാമുകളിലേക്കുള്ള   പൊതു പ്രവേശന പരീക്ഷ (CUCET 2020) യുടെ ഫലം പ്രസിദ്ധീകരിച്ചു.


ഫലം www.cucetexam.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. 


ഓരോ സർവകലാശാലകൾക്കും വെവ്വേറെ റാങ്ക് ലിസ്റ്റ് തയ്യാറായി വരുന്നു.


കേരള കേന്ദ്ര സർവകലാശാലയിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റും, ഓൺലൈൻ പ്രവേശന നടപടി ക്രമങ്ങളും www.cukerala.ac.in. എന്ന വെബ്‌സൈറ്റിൽ, വരും ദിവസങ്ങളിൽ പ്രസിദ്ധപ്പെടുത്തും.


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students