NlSH : ആംഗ്യഭാഷ പഠിപ്പിക്കാന്‍ നിഷില്‍ പഠിക്കാം



*ആംഗ്യഭാഷ പഠിപ്പിക്കാന്‍ നിഷില്‍ പഠിക്കാം*


സംസാരഭാഷ ആംഗ്യഭാഷയിലേക്കും തിരിച്ചും തര്‍ജ്ജമ ചെയ്യുക എന്നതാണ് ആംഗ്യഭാഷാ വിവര്‍ത്തകരുടെ ഉത്തരവാദിത്വം. ശ്രവണ, സംസാര പരിമിതിയുള്ള 1.8 കോടി ആളുകളാണ് ഇന്ത്യയിലുള്ളത്


ആറു വയസ്സുവരെയുള്ള കേൾവിക്കുറവുള്ള കുഞ്ഞുങ്ങളുടെ ഭാഷാപരിശീലനത്തിനായി മികച്ച അധ്യാപകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന കോഴ്സാണ്.

 *🎯ഡിപ്ളോമ ഇൻ ഏർളി ചൈൽഡ്ഹുഡ് സ്പെഷ്യൽ എജ്യുക്കേഷൻ.*


*കോഴ്സ് കാലാവധി : 1 വർഷം*

*യോഗ്യത  : പ്ലസ് ടു / തതുല്യം (50% മാർക്ക്‌ )*


സംവരണവിഭാഗങ്ങൾക്ക് നിയമപ്രകാരമുള്ള ഇളവുകളുണ്ട്. മെറിറ്റ് അടിസ്ഥാനത്തിൽ കേന്ദ്രീകൃത ഓൺലൈൻ പ്രവേശനമാണുള്ളത്.

 

 ആറുവയസ്സുവരെയുള്ള കേൾവിക്കുറവുള്ള കുട്ടികൾക്കായുള്ള ഏർളി ഇന്റർവെൻഷൻ സെന്ററുകളിൽ ജോലിസാധ്യതയുണ്ട്.  


ഇന്ത്യയിൽ ആംഗ്യഭാഷാ വിവർത്തകർ ഉദ്ദേശം 250 പേർ മാത്രമാണ്. ഈ കുറവ് പരിഹരിക്കാനും വിദഗ്ധരായ ഇന്ത്യൻ ആംഗ്യഭാഷാ വിവർത്തകരെ സൃഷ്ടിക്കാനും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ദ്വിവത്സര കോഴ്സ് ആണ്.


*🎯ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെട്ടേഷൻ.*


*യോഗ്യത  : പ്ലസ് ടു / തതുല്യം (50% മാർക്ക്‌ )*


 സംവരണാനുകൂല്യങ്ങൾ ലഭ്യമാണ്. ഈ കോഴ്സുകളിലേക്ക് താത്‌പര്യമുള്ളവർ താഴെക്കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. *http://www.rciamas.nic.in/aioat2020/RegistrationPage.aspx.*


കോഴ്സിന്റെ പ്രോസ്പെക്ടസിനായി നിഷിന്റെ വെബ്സൈറ്റ് സന്ദർശിക്കണം. 

*വെബ് : www.nish.ac.in*


ഹെൽപ് ഡെസ്ക് നമ്പർ: 0471-2944635/9744970847.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students