Kerala PSC Guidelines: പിഎസ്‌സി പരീക്ഷ : കോവിഡ് രോഗികൾക്കുള്ള മാർഗനിർദേശങ്ങൾ

 


*കോവിഡ് രോഗികൾക്ക് പിഎസ്‌സി പരീക്ഷ എഴുതാൻ മാർഗനിർദേശങ്ങൾ*


 കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ പിഎസ്‌സി പരീക്ഷ എഴുതുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നിർദേശങ്ങൾ ചുവടെ

1.    കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം jointce.psc@kerala.gov.in എന്ന ഇ.മെയിൽ വിലാസം മുഖേന മുൻകൂട്ടി അപേക്ഷ നൽകേണ്ടതാണ്.

2.    കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുവാൻ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ സമ്മതപത്രം, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്.

3.    കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ ആരോഗ്യപ്രവർത്തകനൊപ്പം മെഡിക്കൽ ആംബുലൻസിൽ എത്തിയാൽ മാത്രമേ പരീക്ഷ എഴുതുവാൻ അനുവദിക്കുകയുള്ളൂ.

4.    ഇത്തരം ഉദ്യോഗാർത്ഥികൾ പരീക്ഷാകേന്ദ്രത്തിൽ സൗകര്യപ്രദമായ സ്ഥലത്ത് ആംബുലൻസിൽ ഇരുന്ന് പരീക്ഷ എഴുതേണ്ടതാണ്.

5.    കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥിയുടെ തിരിച്ചറിയൽ തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം ഹാൾടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഹാജരാക്കേണ്ടതാണ്.


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students