M G : യുജി പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

          MG University Degree Trial Allotment 2020 Published - MG UGCAP,MG degree  admission 2020,MG Degree Tr

 *എംജി യുജി പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*


*ആദ്യ അലോട്ട്മെന്റ് സെപ്റ്റംബര്‍ 14ന്*

*സെപ്റ്റംബര്‍ ഏഴുവരെ അപേക്ഷയിലെ തെറ്റു തിരുത്താം, ഓപ്ഷന്‍ പുനക്രമീകരിക്കാം*

ഏകജാലകം(ക്യാപ്) വഴിയുള്ള ബിരുദ പ്രവേശനത്തിന്റെ സാധ്യത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ ഏഴുവരെ അപേക്ഷയില്‍ വന്ന തെറ്റ് തിരുത്തുന്നതിനും വിവരങ്ങളില്‍ മാറ്റം വരുത്താനും ഓപ്ഷനുകള്‍ പുനക്രമീകരിക്കാനും കൂട്ടിച്ചേര്‍ക്കാനും ഒഴിവാക്കാനും സാധിക്കും.

നിലവില്‍ അപ്ലോഡ് ചെയ്ത സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പ് ആവശ്യമെങ്കില്‍ മാറ്റി അപ്ലോഡ് ചെയ്യാം. ഓണ്‍ലൈന്‍ അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്തിയ ശേഷം 'സേവ്' ചെയ്ത് അപേക്ഷ 'ഫൈനല്‍ സബ്മിറ്റ്' ചെയ്യണം. 

സംവരണ ആനുകൂല്യത്തിനായി പ്രോസ്പെക്്ട്‌സില്‍ നല്‍കിയിട്ടുള്ള സാക്ഷ്യപത്രങ്ങളാണ് അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് അപേക്ഷന്‍ ഉറപ്പുവരുത്തണം. ഇതിനു വിരുദ്ധമായി സാക്ഷ്യപത്രം അപ്ലോഡ് ചെയ്താല്‍ പ്രവേശനം റദ്ദാക്കപ്പെട്ടേക്കാം. എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റും എസ്ഇബിസി, ഒഇസി വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും(ഒറ്റ ഫയലായി) അല്ലെങ്കില്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ ഇന്‍കം ആന്‍ഡ് അസറ്റ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.


സംവരണാനുകൂല്യം ആവശ്യപ്പെടാത്ത പിന്നാക്കവിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പൊതുവിഭാഗം തിരഞ്ഞെടുക്കുകയോ വരുമാനം എട്ടു ലക്ഷത്തില്‍കൂടുതലായി നല്‍കിയശേഷം സംവരണം ആവശ്യമില്ലെന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുകയോ ചെയ്യാം. 

അപേക്ഷന്റെ പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, രജിസ്റ്റര്‍ നമ്പര്‍ എന്നിവ തിരുത്താനാകില്ല. രജിസ്റ്റര്‍ നമ്പരിന്റെ സ്ഥാപനത്ത് പേര്, പിതാവിന്റെ പേര് എന്നിവ നല്‍കിയവര്‍ക്ക് ഇതു തിരുത്താം.

 അപേക്ഷകന്റെ പേരിലുള്ള ചെറിയ തെറ്റുകള്‍ പിന്നീട് പ്രവേശനത്തിനുശേഷം തിരുത്തുന്നതിന് കോളജ് അധികൃതര്‍ക്ക് സൗകര്യം ലഭ്യമാക്കുമെന്നതിനാല്‍ ഹെല്‍പ്ലൈന്‍ സഹായം തേടേണ്ടതില്ല.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students