കീം മെഡിക്കൽ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതെങ്ങനെ ? : ( About KEAM Medical Rank List )

         KEAM 2019 entrance exam ranks released: Vishu Vinod from Idduki ...

കേരളത്തിലെ മെഡിക്കൽ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത് അപേക്ഷാർഥിയുടെ നീറ്റ് റാങ്ക് മാത്രം പരിഗണിച്ചാണ്. 

പ്ലസ്ടു മാർക്ക്, മെഡിക്കൽ റാങ്ക് നിർണയത്തിനായി പരിഗണിക്കില്ല. കേരളത്തിലെ മെഡിക്കൽ റാങ്ക് പട്ടികയിലേക്ക് പരിഗണിക്കപ്പെടണമെങ്കിൽ പ്രധാനമായും മൂന്നുകാര്യങ്ങൾ അപേക്ഷാർഥി തൃപ്തിപ്പെടുത്തണം.


(i) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി 2020) പരീക്ഷ അഭിമുഖീകരിച്ച് യോഗ്യത (കാറ്റഗറിയനുസരിച്ചുള്ള പെർസന്റൈൽ സ്കോർ) നേടണം. 

(ii) കേരളാ പ്രവേശനപരീക്ഷാ കമ്മിഷണർ 2020ലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ വിളിച്ചപ്പോൾ മെഡിക്കൽ വിഭാഗത്തിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിച്ചിരിക്കണം

 (iii) പ്രവേശനപരീക്ഷാ കമ്മിഷണറുടെ സൈറ്റ് വഴി നീറ്റ് സ്കോർ അപ് ലോഡിങ്/ വെരിഫിക്കേഷൻ ആവശ്യപ്പെടുന്ന സമയത്ത് നടത്തിയിരിക്കണം.


ഇപ്രകാരം കേരളത്തിലെ കമ്മിഷണർക്ക് അപേക്ഷിച്ചവരുടെ 2020 ലെ നീറ്റ് യു.ജി. റാങ്ക് പരിഗണിച്ചാണ് കീം മെഡിക്കൽ റാങ്ക് പട്ടിക തയ്യാറാക്കി അലോട്ട്മെന്റ് നടത്തുന്നത്. എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്. എന്നീ പ്രോഗ്രാമുകളിലെ അലോട്ട്മെന്റുകളാണ് മെഡിക്കൽ റാങ്ക് പട്ടികയുടെ പരിധിയിൽ വരുന്നത്. ബി.എ.എം.എസിന് പ്രത്യേകം റാങ്ക് പട്ടികയാണ് - പ്രോസ്പക്ടസ് 9.7.4 (e) കാണുക.


ബി.എസ്സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ പ്രവേശനം, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്കായി (അഗ്രിക്കൾച്ചർ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ്) തയ്യാറാക്കുന്ന റാങ്ക്പട്ടിക അടിസ്ഥാനമാക്കിയാണ്. നീറ്റ് യു.ജി.യിൽ 720 ൽ 20 മാർക്കെങ്കിലും (പട്ടിക വിഭാഗക്കാർക്ക് ഈ വ്യവസ്ഥയില്ല) ലഭിക്കുന്നവരെ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് തയ്യാറാക്കുന്ന റാങ്ക് പട്ടികയിലേക്ക് പരിഗണിക്കും. ഇവിടെയും റാങ്ക് പട്ടിക തയ്യാറാക്കുന്നതിനായി പ്ലസ്ടു മാർക്ക് പരിഗണിക്കില്ല.


ഇവയിൽ ഏതിലെങ്കിലും അലോട്ട്മെന്റ് ലഭിച്ചാൽ കോളേജിൽ പ്രവേശനത്തിനായി ചെല്ലുമ്പോൾ പ്ലസ്ടു മാർക്ക് പരിശോധിക്കും. പ്രോസ്പക്ടസ് പ്രകാരമുള്ള അക്കാദമികയോഗ്യത ആ വേളയിൽ തെളിയിക്കണം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students