നാഷണൽ സ്പോർട്സ് സർവകലാശാല : National Sports University

                                   National Sports University - Wikipedia

 *സ്പോർട്സ് പരിശീലനവും, മനശ്ശാസ്ത്രവും പഠിക്കാം: നാഷണൽ സ്പോർട്സ് സർവകലാശാലയിൽ*


🔰 കേന്ദ്ര യുവജനകാര്യ, സ്പോർട്സ് മന്ത്രാലയത്തിൻ്റെ കീഴിൽ മണിപ്പൂർ ഇംഫാലിൽ ഉള്ള കേന്ദ്ര സർവകലാശാലയായ നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി, 2020- 21 ലെ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 


🔰 ബിരുദതലത്തിൽ സ്പോർട്സ് കോച്ചിംഗിൽ *(ആർച്ചറി, അത് ലറ്റിക്സ്, ബാഡ്മിൻ്റൻ, ബോക്സിംഗ്‌, ഫുട് ബോൾ, ഹോക്കി, ഷൂട്ടിംഗ്, സ്വിമ്മിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്)*


▶️  4 വർഷത്തെ ബാച്ചലർ ഓഫ് സയൻസ്‌


▶️ 3 വർഷത്തെ ബാച്ചലർ ഓഫ് ഫിസിക്കൽ എജ്യൂക്ഷേഷൻ & സ്പോർട്സ് (ബി.പി.ഇ.എസ്) 



🔰 എന്നീ പ്രോഗ്രാമുകളാണുള്ളത്


🔰 പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത.


🔰 1.7.2020 ന് 17 വയസ്സിൽ കൂടുതൽ പ്രായം ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 23 വയസ്സ്. 


🔰 മാസ്റ്റേഴ്സ് തലത്തിൽ സ്പോർസ് കോച്ചിംഗിൽ *(അത് ലറ്റിക്സ്, ബാഡ്മിൻ്റൻ, ഫുട്ബോൾ)*

മാസ്റ്റർ ഓഫ് സയൻസ്


*🔰 സ്പോർട്സ് സൈക്കോളജിയിൽ മാസ്റ്റർ ഓഫ് ആർട്സ്* എന്നീ രണ്ടുവർഷ പ്രോഗ്രാമുകളാണുളളത്. 


🔰 ബി.എസ്.സി.സ്പോർട്ട്സ് കോച്ചിംഗ് (4 വർഷം)/ഏതെങ്കിലും വിഷയത്തിലെ ബിരുദം + സ്പോർട്സ് കോച്ചിംഗ് ഡിപ്ലോമ/ബി.പി.ഇ.എസ് + സ്പോട്ട്സ് കോച്ചിംഗ് ഡിപ്ലോമ/ബി.പി.ഇ.എഡ് (2/4 വർഷം)/തത്തുല്യ യോഗ്യതയുള്ളവർക്ക് എം.എസ്.സി സ്പോർട്സ് കോച്ചിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം.


🔰  ബി.പി.ഇ.എസ്/ബി.പി.എഡ്/സൈക്കോളജി ബി.എ (ഓണേഴ്സ്)/ സൈക്കോളജി/സ്പോർട്സ് സൈക്കോളജി ഒരു വിഷയമായുള്ള ബാച്ചലർ ബിരുദം ഉള്ളവർക്ക് എം.എ (സ്പോർട്ട്സ് സൈക്കോളജി) പ്രവേശനത്തിന് അർഹതയുണ്ട്.


🔰 വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിൻ്റെ ഭാഗമായി ഇൻ്റർനെറ്റ് അധിഷ്ഠിത പ്രോക്ടേർഡ് (നിരീക്ഷണ വിധേയമായ) ഓൺലൈൻ പരീക്ഷ ഉണ്ടാകും.


🔰 പ്രോഗ്രാമിനനുസരിച്ച്, പരീക്ഷയിലെ മികവ്, സ്പോർട്സ് നേട്ടങ്ങൾ, വൈവ (പി.ജി) എന്നിവ പരിഗണിച്ചാകും അന്തിമ തിരഞ്ഞെടുപ്പ്. സെമസ്റ്റർ രീതിയിലാണ് പ്രോഗ്രാം നടത്തുന്നത്. 


🔰 അപേക്ഷ, *2020 ആഗസ്റ്റ് 31 നകം www.nsu.ac.in വഴി ഓൺലൈനായി നൽകാം.*


🔰 ബിരുദതല യോഗ്യതാപരീക്ഷ അഭിമുഖീകരിച്ച് ഫലം കാത്തിരിക്കുന്നവർക്ക് മാസ്റ്റേഴ്സ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students