നാഷണൽ ബുക്ക് ട്രസ്റ്റ് (എൻ.ബി.ടി):ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്: National Book Trust Online Certificate Course

         National Book Trust, India to launch Corona Studies Series

 *പുസ്തകപ്രസിദ്ധീകരണത്തിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്*


കേന്ദ്രസർക്കാർ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ കീഴിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന നാഷണൽ ബുക്ക് ട്രസ്റ്റ് (എൻ.ബി.ടി), ഇന്ത്യ (വിലാസം: 5, ഇൻസ്റ്റിറ്റ്യൂഷണൻ ഏരിയ, ഫേസ് II, വസന്ത് കുഞ്ജ്, ന്യൂഡൽഹി- 110070); ബുക്ക് പബ്ലിഷിങ്ങിൽ (പുസ്തകപ്രസിദ്ധീകരണം) ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു.


സെപ്റ്റംബർ 26 മുതൽ ഡിസംബർ 20 വരെ നീണ്ടുനിൽക്കുന്ന പ്രോഗ്രാമിലേക്ക് ഗ്രന്ഥകർത്താക്കൾ, ഗ്രന്ഥപരിശോധകർ, പുസ്തക വ്യാപാരികൾ, അക്കാദമിക് പ്രവർത്തകർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ഉൾപ്പെടെ ഏതെങ്കിലും വിഷയത്തിൽ ഒരു ബിരുദമുള്ള ആർക്കും പ്രവേശനം തേടാം.


ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒൻപതുമുതൽ 11 വരെയായിരിക്കും ഓൺലൈൻ ക്ലാസുകൾ. എല്ലാ ക്ലാസുകളിലും പങ്കെടുക്കുന്നവർക്ക് 'സർട്ടിഫിക്കറ്റ് ഓഫ് പാർട്ടിസിപ്പേഷൻ' നൽകുന്നതാണ്.


അപേക്ഷാമാതൃക http://nbtindia.gov.in ൽനിന്ന്‌ ഡൗൺലോഡു ചെയ്യാം. കോഴ്‌സ് ഫീസ് 5900 രൂപ. ഓൺലൈൻ/ഡി.ഡി.വഴി അടയ്ക്കാം. പൂരിപ്പിച്ച അപേക്ഷ, അനുബന്ധരേഖകൾ സഹിതം സെപ്റ്റംബർ 21-നകം training.nbtindia@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ലഭിക്കണം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students