കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) : KILA

                     KILA, the first university for local administration studies - The Hindu

 *കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില)*

_*Online Course*_

*പഞ്ചായത്തിരാജ് സംവിധാനവും വികേന്ദ്രീകൃത ആസൂത്രണവും*


തദ്ദേശ ഭരണ സംവിധാനത്തെക്കുറിച്ചും വികേന്ദ്രീകൃത ആസൂത്രണത്തെക്കുറിച്ചും ജനങ്ങള്‍ക്ക് അവബോധവും താത്പര്യവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ലളിതമായി തയ്യാറാക്കിയിരിക്കുന്ന  കോഴ്സ് .


*കോഴ്സ് എങ്ങനെ?*

*️⃣ ഓണ്‍ലൈന്‍ കോഴ്സ് 

*️⃣ മലയാളത്തിലുള്ള വീഡിയോ ക്ലാസ്സുകള്‍

*️⃣ ലളിതമായ വിഷയാവതരണങ്ങള്‍

*️⃣ ഏതു സമയത്തും ക്ലാസുകളിൽ പങ്കെടുക്കാം 

*️⃣ മൂന്ന്‍ ആഴ്ച കൊണ്ട് പൂര്‍ത്തിയാക്കാവുന്നതാണ്‌ 

*️⃣ 10-15 മിനുട്ട് ദൈര്‍ഘ്യം വരുന്ന 17 സെഷനുകള്‍


*ആര്‍ക്കൊക്കെ പങ്കെടുക്കാം?*


ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകളിലെ പ്രവര്‍ത്തകര്‍, ലൈബ്രറി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി തദ്ദേശ ഭരണ സംവിധാനത്തെക്കുറിച്ച് അറിയാന്‍ താത്പര്യമുള്ള ഏതൊരാള്‍ക്കും ഈ പരിശീലനത്തില്‍ പങ്കെടുക്കാം.


*രജിസ്ട്രേഷന്‍*

✅ ഈ കോഴ്സ് പൂര്‍ണമായും സൗജന്യമാണ്. 

✅ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ https://ecourses.kila.ac.in/ എന്ന കിലയുടെ ഓണ്‍ലൈന്‍ കോഴ്സുകളുടെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രസ്തുത കോഴ്സില്‍ എന്‍ റോള്‍ ചെയ്യണം.

✅ e Courses KILA എന്ന മൊബൈല്‍ അപ്പ്ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സ്മാര്‍ട്ട്‌ ഫോണിലൂടെയും പങ്കെടുക്കാം. 

✅ പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ ആയി ലഭിക്കും.


*കോഴ്സ് ആരംഭിക്കുന്ന തീയതി*

2020 സെപ്റ്റംബർ 8

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students