എം.ജി.ആർ.ഗവൺമൻ്റ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ബാച്ചലർ ഓഫ് വിഷ്വൽ ആർട്സ് പ്രോഗാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു : BA Visual Arts

         How to Join MGR Film and Television Institute Chennai | Courses ...

*സിനിമയെടുക്കാൻ പഠിക്കാം:*

*ചെന്നൈ എം.ജി.ആർ. ഗവൺമൻ്റ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിട്യൂട്ടിൽ..*


സംവിധാനവും ഛായാഗ്രഹണവും, തിരക്കഥാരചനയും ചിത്രസംയോജനവും ഉൾപ്പടെ സിനിമ മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് അവസരം. 


തമിഴ്നാട്ടിലെ ചെന്നൈ താരാമണിയിലുളള *എം.ജി.ആർ.ഗവൺമൻ്റ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആണ്,*

 *നാല് വർഷം ദൈർഘ്യമുള്ള ബാച്ചലർ ഓഫ് വിഷ്വൽ ആർട്സ് പ്രോഗാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.* 


*_ആറ് സവിശേഷ മേഖലകളിലാണ് കോഴ്‌സുകൾ ഉള്ളത്._*


🔘 *ഡയറക്ഷൻ & സ്ക്രീൻപ്ലേ റൈറ്റിങ് (സംവിധാനവും തിരക്കഥാ രചനയും)*


🔘 *ഫിലിം എഡിറ്റിംഗ് (ചിത്ര സംയോജനം)*


🔘 *അനിമേഷൻ & വിഷ്വൽ എഫക്ട്സ് (ജീവൻ നൽകലും, ദൃശ്യങ്ങളുടെ സംഭവിപ്പിക്കലും)*


എന്നീ കോഴ്‌സുകളിലെ പ്രവേശനത്തിന് ഏതെങ്കിലും സ്ട്രീമിൽ, ഹയർ സെക്കന്ററി/പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. 


🔘 *സിനിമാട്ടോഗ്രഫി (ഛായാഗ്രഹണം)*


🔘 *ഡിജിറ്റൽ ഇൻ്റർമീഡിയറ്റ് (സിനിമ പൂർത്തീകരണ പ്രവർത്തനങ്ങൾ)*


എന്നീ സവിശേഷ മേഖലാ പ്രോഗ്രാമുകൾ പഠിക്കാൻ, അപേക്ഷാർത്ഥി ഫിസിക്സ്,കെമിസ്ട്രി പഠിച്ച് പ്ലസ് ടു/ഫോട്ടോഗ്രാഫി സവിശേഷവിഷയമായി പഠിച്ച വൊക്കേഷണൽ കോഴ്സ്/തത്തുല്യ യോഗ്യത/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ ജയിച്ചിരിക്കണം.


🔘 *ഓഡിയോഗ്രഫി (ശബ്ദ പഠനം)*


പ്രവേശനത്തിന് ഫിസിക്സ്,കെമിസ്ട്രി പഠിച്ച് പ്ലസ് ടു/റേഡിയോ & ടി.വി അല്ലെങ്കിൽ ഡൊമസ്റ്റിക് ഇലക്ട്രോണിക് എക്യുപ്മെൻ്റ് സവിശേഷവിഷയമായി പഠിച്ച വൊക്കേഷണൽ കോഴ്‌സ്/തത്തുല്യ യോഗ്യത/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ ജയിച്ചിരിക്കണം.


🔵 പട്ടിക വിഭാഗക്കാർ യോഗ്യതാ പരീക്ഷ ജയ്ച്ചിരിക്കണം. മറ്റുള്ളവർക്ക് യോഗ്യതാ പരീക്ഷയിൽ 40% മാർക്കുണ്ടായിരിക്കണം.ഉയർന്ന പ്രായപരിധി 2020 ജൂലായ് 01 ന് 24 വയസ്സ്.പട്ടിക വിഭാഗക്കാർക്ക് 26 വയസ്സ്. 


🔵 ഓരോ സവിശേഷ വിഷയത്തിനും 14 സീറ്റ് വീതം ഉണ്ട്. ഓരോന്നിനും ഒരു സീറ്റ് മറ്റ് സംസ്ഥാനങ്ങളിലെ അപേക്ഷകർക്കും ഒരു സീറ്റ്,സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് നാമനിർദ്ദേശം ചെയ്യുന്ന സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ മക്കൾക്കും സംവരണം ചെയ്തിട്ടുണ്ട്.


🔵 യോഗ്യതാ പരീക്ഷയിലെ മാർക്ക്, അഭിരുചി പരീക്ഷ, ഇൻ്റർവ്യൂ എന്നിവയിലെ മാർക്ക് നിശ്ചിത അനുപാതത്തിൽ കണക്കാക്കി തയ്യാറാക്കുന്ന റാങ്ക് പട്ടിക അടിസ്ഥാനമാക്കിയാണ് പ്രവേശനം.


👉 പ്രോസ്പക്ടസ്, അപേക്ഷിക്കേണ്ട രീതി, തുടങ്ങിയ വിശദാoശങ്ങൾക്ക് *www.tn.gov.in/announcements* 

എന്ന സൈറ്റ് സന്ദർക്കാവുന്നതാണ്. 


👉 *അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2020 സെപ്തംബർ 01, വൈകിട്ട് 5 മണി.*


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students