സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് 2020–2022 വർഷത്തേക്കുള്ള ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം : D.El . Ed

                                             Kerala D.El.Ed Admission 2020 D.Ed Application Form Date

 *സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് 2020–2022 വർഷത്തേക്കുള്ള ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.*


*മുൻപ് ടിടിസി എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴ്സാണ് പിന്നീട് ഡിഎഡ് എന്നും ഇപ്പോൾ ഡിഎൽഎഡ് എന്നും മാറ്റിയിരിക്കുന്നത്.

 ഇനി പറയുന്ന ഏതെങ്കിലും പരീക്ഷയിൽ 50 ശതമാനം മാർക്കോടുകൂടി വിജയിച്ചവർക്ക് അപേക്ഷ നൽകാം. 


അവസാന തിയതി 18.9.2020


1. കേരളത്തിലെ ഏതെങ്കിലും  സർവകലാശാല നടത്തുന്ന പ്രീഡിഗ്രി അല്ലെങ്കിൽ തതുല്യമായി അംഗീകരിച്ച പരീക്ഷ


2. കേരളത്തിലെ ഹയർസെക്കൻഡറി പരീക്ഷാ ബോർഡ് നടത്തുന്ന ഹയർസെക്കൻഡറി പരീക്ഷ അല്ലെങ്കിൽ തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ച പരീക്ഷ. 


ആകെയുള്ള സീറ്റുകളിൽ സയൻസ് വിഭാഗത്തിന് 40 ശതമാനം, ഹ്യുമാനിറ്റീസ് വിഭാഗത്തിന് 40 ശതമാനം, കൊമേഴ്സ് വിഭാഗത്തിന് 20 ശതമാനം എന്നിങ്ങനെ നിജപ്പെടുത്തിയിട്ടുണ്ട്. 


യോഗ്യതാ പരീക്ഷ വിജയിക്കാൻ മൂന്ന് ചാൻസിൽ കൂടുതൽ എടുത്തിട്ടുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. ഇക്കാര്യത്തിൽ സേവ് എ ഇയർ പരീക്ഷ എഴുതിയിട്ടുള്ളതും ചാൻസായി പരിഗണിക്കും. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷയ്ക്ക് നിശ്ചയിച്ച മാർക്കിൽ 5% ഇളവ് അനുവദിക്കും. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് മാർക്കിന്റെയും ചാൻസിന്റെയും പരിധി ബാധകമല്ല. 


അപേക്ഷകർ 01–07–2020ൽ 17 വയസിൽ കുറവുള്ളവരോ 33 വയസിൽ കൂടുതലുള്ളവരോ ആകരുത്. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചു വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും വിമുക്തഭടൻമാർക്ക് അവരുടെ സൈനികസേവനത്തിന്റെ കാലയളവും ഇളവ് ലഭിക്കും. 

നേരത്തേ അധ്യാപകരായി അംഗീകാരം ലഭിച്ചിട്ടുളള അപേക്ഷകർക്ക് അവരുടെ അധ്യാപക സേവന കാലയളവ് ഉയർ‌ന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതിന് കണക്കാക്കും. ഒരാൾ ഒരു റവന്യൂ ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. ഒന്നിൽകൂടുതൽ ജില്ലകളിലേക്ക് അപേക്ഷിച്ചാൽ നിരസിക്കപ്പെടും. 


നിശ്ചിത ഫോമിൽ വേണം അപേക്ഷ സമർപ്പിക്കേണ്ടത്. മാതൃകാ അപേക്ഷാ ഫോം എല്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാരുടെയും ജില്ലാ വിദ്യാഭ്യാസ ഒാഫിസർമാരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഒാഫിസർമാരുടെയും ഒാഫിസുകളിൽ നിന്ന് ലഭിക്കും. www.education.kerala.gov.in

വൈബ്സൈറ്റിലും ഫോം ലഭിക്കും. അപേക്ഷയിൽ അഞ്ചു രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പ് ഒട്ടിക്കണം. അല്ലെങ്കിൽ ''0202–01–ജനറൽ എജ്യുക്കേഷൻ–102–06'' എന്ന അക്കൗണ്ട് ഹെഡിൽ അഞ്ചു രൂപ ട്രഷറിയിലടച്ച ചെലാൻ രസീത് അപേക്ഷയോടൊപ്പം ഹാജരാക്കണം. പട്ടികജാതി/പട്ടികവർഗക്കാർ ഫീസ് അടയ്ക്കേണ്ടതില്ല. അപേക്ഷകർ തിരഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ വിലാസത്തിൽവേണം അപേക്ഷിക്കാൻ. കോവിഡ് കാരണം ഇമെയിലായും അപേക്ഷ സ്വീകരിക്കും.


 അപേക്ഷ സ്വീകരിക്കുന്ന അവസാന
തീയതി സെപ്റ്റമ്പർ 18...


 വിശദവിവരങ്ങൾ  

www.education.kerala.gov.in

സൈറ്റിൽ ലഭിക്കും. 

***For Detailed Prospectus visit 👇

https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD

Prospectus for Aided/Govt:



Prospectus For Self Financing Institutes



Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students