Posts

Skill Development Institute

 *ലക്ഷത്തിലധികം രൂപ ചെലവുവരുന്ന പരിശീലനത്തിന് ആകെ മുടക്കേണ്ടത് 5000 രൂപ. പഠിച്ചിറങ്ങിയാലോ മെച്ചപ്പെട്ട ശമ്പളത്തോടെ ജോലിയിൽ കയറാനാകും* നിങ്ങൾ ഒരു ഐടിഐ യോഗ്യത നേടിയ ആളാണെങ്കിൽ, എണ്ണക്കമ്പനികളിലെ ജോലികളാണ് നിങ്ങള്കുടെ സ്വപ്നമെങ്കിൽ  *നിങ്ങൾക്കിതാ സുവർണ്ണാവസരം.* അങ്കമാലിയിലെ സ്കിൽ ഡവലപ്മെന്റ് ഇന്സ്ടിട്യൂട്ടിലെക്ക് നിങ്ങൾക്ക് കടന്നു വരാം, സ്‌കിൽ പോളിഷ് ചെയ്യാം. കരിയറിൽ തിളങ്ങാം. *എന്താണ് എസ്.ഡി.ഐ.* രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ ചേർന്നുനടത്തുന്ന പരിശീലന കേന്ദ്രങ്ങളാണ്  സ്കിൽ ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ  (എസ്.ഡി.ഐ.) എണ്ണ-പ്രകൃതിവാതകമുൾപ്പെടെയുള്ള വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സ്കിൽ ടെക്‌നീഷ്യൻ കോഴ്‌സുകളാണ് ഇവിടെ  പരിശീലിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ സ്കിൽ ഇന്ത്യ പദ്ധതിയുമായി സഹകരിച്ച് രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികൾക്കാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പു ചുമതല. പൂർണമായും റസിഡൻഷ്യൽ രീതിയിലാണ് പരിശീലനം. ഭുവനേശ്വർ, വിശാഖപട്ടണം, അഹമ്മദാബാദ്, ഗുവാഹാട്ടി, റായ്ബറേലി എന്നിവിടങ്ങളിലാണ് കൊച്ചിക്കു പുറമെ മറ്റുസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഭാരത് പെട്രോളിയം കോർപ്പറേഷന്റെ നിയന്ത്

Value Add On Courses & Skilled Courses

*വാല്യൂ ആഡ് ഓൺ കോഴ്സുകൾ:* * സാധാരണയായി  പ്രധാന പഠന മേഖലയ്ക്ക് പുറത്തുള്ള ഹ്രസ്വകാല കോഴ്സുകളാണ്, വിദ്യാർത്ഥികളുടെ അറിവും കഴിവുകളും വിപുലീകരിക്കാൻ സഹായിക്കുന്നവയാണ്.  * *ലക്ഷ്യം: നിലവിലെ അറിവിൽ കൂടുതൽ മൂല്യം ചേർക്കുക, തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുക, അല്ലെങ്കിൽ വ്യക്തിഗത താൽപ്പര്യങ്ങൾക്ക് സപ്പോർട്ടാവുക എന്നതാണ് ഇവയുടെ ലക്ഷ്യം. * *ഉദാഹരണങ്ങൾ:*     * ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് പ്രോജക്ട് മാനേജ്മെന്റിലോ ആശയവിനിമയ കഴിവുകളിലോ ഒരു കോഴ്സ് എടുക്കാം     * ഒരു ബിസിനസ് വിദ്യാർത്ഥിക്ക് ഡിജിറ്റൽ മാർക്കറ്റിംഗിലോ ഡാറ്റ അനലിറ്റിക്സിലോ ഒരു കോഴ്സ് എടുക്കാം     * ഒരു കലാ വിദ്യാർത്ഥിക്ക് വെബ് ഡിസൈനിലോ ഫോട്ടോഗ്രാഫിയിലോ ഒരു കോഴ്സ് എടുക്കാം *സ്കിൽഡ് കോഴ്സുകൾ:*   ഇവ പ്രത്യേക വ്യവസായങ്ങളിലോ തൊഴിലുകളിലോ ഉള്ള പ്രായോഗിക കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോഴ്സുകളാണ്.  * *ലക്ഷ്യം:* ഒരു പ്രത്യേക ജോലിക്കോ വ്യവസായത്തിനോ വേണ്ട അത്യാവശ്യ വൈദഗ്ദ്ധ്യം നേടുക എന്നതാണ് ഇവയുടെ പ്രധാന ലക്ഷ്യം. * *ഉദാഹരണങ്ങൾ:*     * വെൽഡിംഗ്, പ്ലംബിംഗ്, ഇലക്ട്രീഷ്യൻ പരിശീലനം പോലെയുള്ള ട്രേഡ് കോഴ്സുകൾ     * സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, വെബ്

Entrepreneurship Courses

പുതിയ കോഴ്സുകൾ തേടുമ്പോൾ ഇപ്പോഴത്തെ ട്രെൻ്റ് ഓൺട്രപ്രണർഷിപ് കോഴ്സുകൾ പിറകെ ഓടുന്നതാണ്. ഓൺട്രപ്രണർഷിപ്പ് കോഴ്‌സുകളുടെ സാധ്യതകൾ ഇന്ന് വളരെ വ്യാപകമാണ്, പ്രത്യേകിച്ച് ഒരു സംരംഭം ആരംഭിക്കാനോ, നിലവിലുള്ള ബിസിനസ്സ് മെച്ചപ്പെടുത്താനോ താത്പര്യമുള്ളവർക്ക്.  ഏർപ്പെടാൻ താൽപ്പര്യമുള്ള വ്യവസായ മേഖലയിൽനിന്ന് സംരംഭകത്വ പരിജ്ഞാനം നേടുന്നതിന് ഈ കോഴ്‌സുകൾ സഹായകമാണ്.  *ഓൺട്രപ്രണർഷിപ്പ് കോഴ്സുകളുടെ പ്രാധാന്യം:* 1. *വ്യക്തിഗത വികസനം:*    - ഓൺട്രപ്രണർഷിപ്പ് കോഴ്‌സുകൾ നിങ്ങളുടെ ലീഡർഷിപ്പ്, നിർണയ ശേഷി, സ്ട്രാറ്റജിക് ചിന്ത എന്നിവയെ മെച്ചപ്പെടുത്തുന്നു.    - *ആവശ്യകതകൾ*: അഭിവൃദ്ധി, കണ്ടുപിടിത്തം, വെല്ലുവിളികളെ നേരിടാനുള്ള ധൈര്യം. 2. *ബിസിനസ്സ് സ്ഥാപനം:*    - നൂതന ബിസിനസ് ആശയങ്ങൾ രൂപീകരിച്ച്, അവയെ വിജയകരമായ സംരംഭങ്ങളാക്കാനുള്ള കഴിവ് ഉണ്ടാക്കും.    - *വേണ്ടത്* ബിസിനസ് പ്ലാനിംഗ്, മാർക്കറ്റിംഗ് സ്ട്രാറ്റജികൾ, ഫിനാൻഷ്യൽ മാനേജ്മെന്റ് കഴിവുകൾ 3. *ഫണ്ടിംഗ് & ഇൻവെസ്റ്റ്മെന്റ്:*    - സ്റ്റാർട്ടപ്പിനോ ബിസിനസ്സിനോ ഫണ്ടിംഗ് കണ്ടെത്തുന്നതിന്റെ രഹസ്യങ്ങൾ പഠിക്കാം.    - *സോഴ്സുകൾ*: വെഞ്ചർ ക്യാപിറ്റൽ, എൻജൽ ഇൻവെസ്റ്റർമാർ, പബ്

"MAKE TRACKS " : Career Webinar Series By കരിയർ ഗൈഡൻസ് ക്ലബ്, GHSS KADIKKAD

"MAKE TRACKS " * Supporting Students to make their Career Dreams a Reality* ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വിവിധ കരിയറുകളെ കുറിച്ച് അവബോധം വളർത്തിയെടുക്കുക എന്നതാണ് ഈ വെബിനാർ സീരീസിൻ്റെ ഉദ്ധേശലക്ഷ്യം. ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ കരിയര്‍ ഗൈഡന്‍സ് അഡോണ്‍സന്റ് കൗണ്‍സിലിങ് സെല്ലിൻ്റെ കീഴിലാണ്   കരിയർ ഗൈഡൻസ് ക്ലബ് . കരിയർ ഗൈഡൻസ് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ഉപരിപഠനത്തിന് നിരവധി മേഖലകളുണ്ട്.  ഉപരിപഠനത്തിന് ഒരു കോഴ്‌സ് തെരഞ്ഞെടുക്കുകയെന്നാല്‍ ഒരര്‍ത്ഥത്തില്‍ ജോലി തെരഞ്ഞെടുക്കുക തന്നെയാണ്.  മാറ്റങ്ങളെയും ഭാവിയിലെ സാധ്യതകളെയും മുന്നില്‍ കണ്ടുവേണം തൊഴില്‍ തെരഞ്ഞെടുക്കാന്‍. പഠനം, ജോലി, ജീവിത നിലാരം എന്നിവക്കനുസൃതമായാണ് ഉപരിപഠനത്തിന് കോഴ്‌സുകള്‍ തെരഞ്ഞെടുക്കേണ്ടത്.  അതിനാല്‍ തീരുമാനം സൂക്ഷ്മതയോടും ആസൂത്രണ മികവോടും കൂടിയാകണം.  ഏതു മേഖലയിലാണ് തന്റെ അഭിരുചിയും താല്‍പ്പര്യവുമെന്ന് ഒരു വിദ്യാര്‍ത്ഥി ആദ്യം മനസ്സിലാക്കണം. ഒരു കോഴ്‌സ് പഠിക്കുക. പിന്നീട് മറ്റൊരു ജോലി  ജോലി തേടിപ്പോകുക.  ഇത് ഇപ്പോഴാത്തെ കരിയര്‍ മേഖലയിലെ സ്ഥിരം കാഴ്ചയാണ്.  ഇഷ്ടപ്പെട്ട ജോലികളാണെങ്കിലും അവയില്‍ ഏതാണ് തനിക്ക് ഏറ്റവും ക

SHIPPING Career

കപ്പൽ കരിയർ വളരെ വെല്ലുവിളി നിറഞ്ഞതും എന്നാൽ അതേ സമയം ആവേശകരവും പ്രതിഫലദായകവുമാണ്. ലോകം ചുറ്റിക്കറങ്ങാനും വ്യത്യസ്ത സംസ്കാരങ്ങൾ അനുഭവിക്കാനും നല്ല ശമ്പളവും ആനുകൂല്യങ്ങളും നേടാനുമുള്ള അവസരം ഇത് നൽകുന്നു. *കപ്പൽ കരിയറിലെ വിവിധ മേഖലകൾ:* * *ഡെക്ക് വകുപ്പ്:* കപ്പലിന്റെ നാവിഗേഷൻ, കാർഗോ കൈകാര്യം ചെയ്യൽ, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ഈ വകുപ്പിലുൾപ്പെടുന്നു. * *എഞ്ചിൻ വകുപ്പ്:* കപ്പലിന്റെ എഞ്ചിനുകളുടെയും മറ്റ് മെക്കാനിക്കൽ സിസ്റ്റങ്ങളുടെയും പരിപാലനവും അറ്റകുറ്റപ്പണികളും ഈ വകുപ്പ് കൈകാര്യം ചെയ്യുന്നു. * *സ്റ്റ്യൂവാർഡ് വകുപ്പ്:* ക്രൂവിന്റെയും യാത്രക്കാരുടെയും ഭക്ഷണ, താമസ സൗകര്യങ്ങൾ ഈ വകുപ്പിന്റെ ചുമതലയാണ്. *കപ്പൽ കരിയർ ആരംഭിക്കുന്നതിനുള്ള വഴികൾ:* 1. *പ്രീ-സീ ട്രെയിനിംഗ്:* ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (DGS) അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്ന് പ്രീ-സീ ട്രെയിനിംഗ് കോഴ്‌സ് പൂർത്തിയാക്കുക. ഈ കോഴ്‌സുകൾ സാധാരണയായി 6 മുതൽ 12 മാസം വരെ നീണ്ടുനിൽക്കും, കൂടാതെ നാവിഗേഷൻ, കടൽ നിയമം, സുരക്ഷ, എഞ്ചിനീയറിംഗ് എന്നിവയിൽ നിങ്ങൾക്ക് ഒരു അടിത്തറ നൽകും. 2. *സ്പോൺസർഷിപ്പ്:* ഒരു ഷിപ്പിംഗ് കമ്പനിയിൽ നിന്ന് സ്‌പോൺ

To those who are preparing to study abroad : വിദേശത്ത് പഠിക്കാനായി ഒരുങ്ങുന്നവരോട്

ഇപ്പോൾ നാട്ടിൽ നിന്നും ഒരുപാട് കുട്ടികൾ വിദേശത്ത് പഠിക്കാൻ പോകുന്നുണ്ടല്ലോ. ലക്ഷങ്ങൾ ചെലവുള്ള ഒരു പരിപാടിയാണ് ഇത്. ചിലരെല്ലാം വീടു പണയം വച്ചും പലിശയ്ക്ക് കടം വാങ്ങിയും എല്ലാമാണ് വിദേശത്ത് പഠിക്കാൻ മക്കളെ അയക്കുന്നത്. അവർ പഠിച്ച് രക്ഷപ്പെടട്ടെ എന്ന് വിചാരിച്ചു കൊണ്ടാണ് പല മാതാപിതാക്കളും പിള്ളേർക്ക് വേണ്ടി ത്യാഗം സഹിക്കുന്നത്.  _എന്തിനാണ് വിദേശത്തേക്ക് പോകുന്നത്_ വിദേശ രാജ്യങ്ങളിൽ ഉള്ള കോളേജുകളിൽ പഠിക്കാൻ നല്ല ചെലവാണ്. ഇന്ത്യയിൽ രണ്ട് ലക്ഷത്തിന് പഠിച്ചിറങ്ങുന്ന കോഴ്സുകൾ വിദേശത്ത് പഠിച്ചിറങ്ങുമ്പോൾ ചിലപ്പോൾ 20 ലക്ഷമാകും. പഠിച്ചതിനു ശേഷം തിരിച്ച് ഇന്ത്യയിലേക്ക് വരുവാൻ ആണെങ്കിൽ ഫുൾ സ്കോളർഷിപ്പിൽ(full scholarship) അല്ലാതെ പോകുന്നത് വൻ മണ്ടത്തരമാണ്. പഠിച്ചതിനു ശേഷം വിദേശത്ത് തന്നെ തുടരാൻ ആണെങ്കിൽ പഠിക്കുന്ന ഡിഗ്രിയുടെ റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെന്റ് (Return of Investment) എത്രയാണെന്ന് കണക്കാക്കണം. _പഠിക്കുന്ന ഡിഗ്രിയുടെ റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെൻ്റ്_ ചില ഡിഗ്രികൾ പഠിച്ചാൽ ജോലി കിട്ടാനും കിട്ടുന്ന ജോലിക്ക് ഉയർന്ന ശമ്പളം ലഭിക്കുവാനും ഉള്ള സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ എ

Outline of Career Guidance Class in General

ഒരു കരിയർ ഗൈഡൻസ് ക്ലാസിന്റെ തുടക്കവും ഒടുക്കവും കണ്ടന്റും  ക്ലാസിന്റെ മൊത്തത്തിലുള്ള ഫലപ്രാപ്തിയിൽ നിർണായക പങ്ക് വഹിക്കുന്നു. ഇവ മൂന്നും  വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും അവരുടെ പഠന അനുഭവം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. *തുടക്കം:* *ഊഷ്മളമായ സ്വാഗതം:* ക്ലാസ് തുടങ്ങുന്നതിനു മുൻപ് വിദ്യാർത്ഥികളെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും അവരെ പരിചയപ്പെടുകയും ചെയ്യുക. ഇത് ഒരു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും. *ഐസ് ബ്രേക്കർ പ്രവർത്തനങ്ങൾ:* രസകരമായ ഐസ് ബ്രേക്കർ പ്രവർത്തനങ്ങളിലൂടെ ക്ലാസിനെ ഉണർത്തുക. ഇത് വിദ്യാർത്ഥികളെ പരസ്പരം അറിയാനും സുഖകരമായി ഇടപഴകാനും സഹായിക്കും. *ക്ലാസിന്റെ ലക്ഷ്യങ്ങൾ അവതരിപ്പിക്കുക:* ക്ലാസിന്റെ അവസാനത്തോടെ വിദ്യാർത്ഥികൾ എന്താണ് പഠിക്കാൻ പോകുന്നതെന്ന് വ്യക്തമായി വിശദീകരിക്കുക. ഇത് അവർക്ക് ക്ലാസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവരുടെ പഠന ലക്ഷ്യങ്ങൾ മനസ്സിലാക്കാനും സഹായിക്കും. *കണ്ടൻറ്* *കരിയർ ഗൈഡൻസിന്റെ പ്രസക്തി:* കരിയർ ഗൈഡൻസിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് അവരുടെ ഭാവി ജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്നും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക. *പ്രചോദനാത്മ

Don't rob your children of their childhood

 *മക്കളുടെ ബാല്യത്തെ കവർന്നെടുക്കരുത്. അവർ മനസ്സ് നിറഞ്ഞാസ്വദിക്കട്ടെ പ്രിയപ്പെട്ട അധ്യാപകരോടും രക്ഷിതാക്കളോടുമുള്ള വിനയത്തോടുള്ള അഭ്യർത്ഥനയാണിത്. നമ്മളുടെ മക്കൾ നാടിൻ്റെ പ്രതീക്ഷകളാണ്. നാളെയുടെ വാഗ്ദാനങ്ങളാണ്. അവരുടെ ബാല്യം അവരാസ്വദിച്ച് ജീവിക്കട്ടെ. ഒരു ചെറിയ സംഭവ കഥയിലൂടെ... ഓഫീസിലെ തിരക്കിനിടയിലാണ് രാജുവിന് ഭാര്യയുടെ ഫോൺ വന്നത് , " മോനെ നമ്മൾ ടൂഷനയച്ചാലോ , നല്ലതല്ലേ ? "എപ്പോഴാ ടൂഷന് സമയമുള്ളത് "   രാജു ഭാര്യയോട് ചോദിച്ചു  "വൈകുന്നേരം നാല് മുതൽ ഏഴു വരെ "  മറുപടി കേട്ട് രാജു ഞെട്ടി !!! " അത് മോന് കളിക്കാനുള്ള സമയമല്ലേ  , കളിക്കാനുള്ള സമയം അപഹരിച്ചുള്ള ഒരു പഠനവും വേണ്ട " രാജു പറഞ്ഞു "അടുത്തുള്ള കുട്ടികളൊക്ക പോകുന്നുണ്ട് " ഭാര്യ മറുപടി പറഞ്ഞു  "അവനെ അടുത്തുള്ള കുട്ടികളെ പോലെ ആക്കുകയല്ല , അവനെ അവനാക്കുകയാണ് ചെയ്യേണ്ടത് .. പഠിക്കാൻ സമയം കുറഞ്ഞാലും പ്രശ്നമില്ല .. കളിക്കാനുള്ള സമയം കുറയാൻ പാടില്ല " അതും പറഞ്ഞു രാജു ഫോൺ കട്ട് ചെയ്തു. 🔲നമ്മുടെ കുട്ടികൾക്ക് പതിനഞ്ചു വയസ്സുവരെയെങ്കിലും കളിക്കാൻ മതിയായ സമയം കിട്ടുന്നുണ്ട് എന്ന് നമ്മൾ ഉറപ്പ

Careers in Opthalmology

 *കണ്ണ് ചികിത്സാ രംഗത്തെ കരിയറുകൾ* കണ്ണ് ചികിത്സാ രംഗത്ത്, ഒഫ്താൽമോളജിസ്റ്റ് എന്നതിനപ്പുറം നിരവധി കരിയർ സാധ്യതകൾ ഉണ്ട്. ഓരോന്നിനും വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകളും ഉത്തരവാദിത്തങ്ങളുമാണ് ഉള്ളത്. അവകളെ പറ്റി *1. ഒഫ്താൽമോളജിസ്റ്റ് (Ophthalmologist)* * *വിദ്യാഭ്യാസ യോഗ്യത:* എം.ബി.ബി.എസ്. + ഒഫ്താൽമോളജിയിൽ എം.എസ്./ ഡി.ഒ.  * *ഉത്തരവാദിത്തങ്ങൾ:* കണ്ണിന്റെ സമഗ്ര പരിശോധന, രോഗനിർണയം, ചികിത്സ (മരുന്നുകൾ, ലേസർ, ശസ്ത്രക്രിയ), പ്രതിരോധ പരിചരണം, കാഴ്ച പുനരധിവാസം. *2. ഒപ്‌റ്റോമെട്രിസ്റ്റ് (Optometrist)* * *വിദ്യാഭ്യാസ യോഗ്യത:* ഒപ്‌റ്റോമെട്രിയിൽ ബാച്ചിലർ ബിരുദം (ബി.ഒപ്റ്റോം) അല്ലെങ്കിൽ എം ഒപ്ടോം /ഡോക്ടർ ഓഫ് ഒപ്‌റ്റോമെട്രി (ഒ.ഡി.) * *ഉത്തരവാദിത്തങ്ങൾ:* കാഴ്ച പരിശോധന, കണ്ണട, കോൺടാക്റ്റ് ലെൻസ് എന്നിവ നിർദ്ദേശിക്കൽ, ചില നേത്രരോഗങ്ങൾ കണ്ടെത്തൽ, കാഴ്ച പരിശീലനം. *3. ഒപ്‌റ്റീഷ്യൻ (Optician)* * *വിദ്യാഭ്യാസ യോഗ്യത:* ഒപ്‌റ്റീഷ്യൻ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം * *ഉത്തരവാദിത്തങ്ങൾ:* ഒപ്‌റ്റോമെട്രിസ്റ്റിന്റെയോ ഒഫ്താൽമോളജിസ്റ്റിന്റെയോ നിർദ്ദേശപ്രകാരം കണ്ണട, കോൺടാക്റ്റ് ലെൻസ് എന്നിവ തയ്യാറാക്കുകയും ഘടിപ്പിക്കുകയും ചെയ്യുക

Career @ Artificial Intelligence & Robotics

മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (നിർമിതബുദ്ധി) റോബട്ടിക്സും സ്വാധീനം ചെലുത്തുന്നുണ്ട്. ഈ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രഫഷനലുകൾക്ക് മീഡിയ / എന്റർടെയ്ൻമെന്റ്, ധനകാര്യം, ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യരംഗം. മാർക്കറ്റിങ്, കൃഷി–അനുബന്ധ വ്യവസായങ്ങൾ, റീട്ടെയ്ൽ, ഗെയിമിങ്, റിസർച് തുടങ്ങിയ മേഖലകളിൽ മികച്ച തൊഴിലവസരങ്ങളുണ്ട്. എസ്എസ്എൽസി യോഗ്യതയുള്ളവർക്കു ചേരാവുന്ന പോളിടെക്നിക് ഡിപ്ലോമ കോഴ്സുകൾ മുതൽ സർവകലാശാലാ തലത്തിലെ ബിഎസ്‌സി, എംഎസ്‌സി, ബിടെക്, എംടെക്, എംസിഎ പ്രോഗ്രാമുകൾ വരെ ലഭ്യമാണ്.  സർവകലാശാലാ പ്രോഗ്രാമുകൾക്കു പ്ലസ്ടു തലത്തിൽ ഫിസിക്സും മാത്‌സും പഠിച്ചിരിക്കണം. ബിടെക്, ബിഇ, ബിഎസ്‌സി, എംസിഎ, കംപ്യൂട്ടർ സയൻസ്, ഐടി എന്നിവ പൂർത്തിയാക്കിയവർക്ക് ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾക്കു ചേരാം. കേരളത്തിലെ പ്രധാന പഠനാവസരങ്ങൾ കേരള എൻജിനീയറിങ് എൻട്രൻസ് വഴി വിവിധ എൻജിനീയറിങ് കോളജുകളിൽ ബിടെക് (എഐ & ഡേറ്റാ സയൻസ്/ എഐ /കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് / മെഷീൻ ലേണിങ് /മെക്കട്രോണിക്സ്) പഠിക്കാം. മറ്റു പ്രധാന സ്ഥാപനങ്ങളും കോഴ്സുകളും: ∙ ഐഐഐടി കോട്ടയം: എംടെക് എഐ & ഡേറ്റാ സയൻസ് ∙ കുസാറ്റ്,

Geology : ജിയോളജിയിലെ പഠനാവസരങ്ങൾ

ഭൂമിയെക്കുറിച്ചുള്ള പഠനമാണ് ജിയോളജി. ഭൂമിയുടെ ഭൗതികഘടന, പദാർഥങ്ങളുടെ പ്രത്യേകതകൾ, ഭൂഗർഭ ജല ഉറവിടങ്ങൾ, എണ്ണ- പ്രകൃതിവാതക നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ജിയോളജിസ്റ്റിന്റെ പഠനപരിധിയിൽ വരും. മറൈൻ ജിയോളജി, ജിയോകെമിസ്ട്രി, ജിയോഫിസിക്സ്, മിനറോളജി, ഹിസ്റ്റോറിക്കൽ ജിയോളജി, എൻജിനീയറിങ് ജിയോളജി എന്നിങ്ങനെ വിവിധ ശാഖകളുണ്ട്. പ്ലസ്ടുവിനു സയൻസ് പഠിച്ചവർക്കു ഡിഗ്രിക്കു ചേരാം. കേരളത്തിലെ പ്രധാന സ്ഥാപനങ്ങൾ: ∙ ബിഎസ്‌സിയും എംഎസ്‌സിയും: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ്, പൊന്നാനി എംഇഎസ്, കാസർകോട് ഗവ. കോളജ്. ∙ ബിഎസ്‌സി: ചെമ്പഴന്തി എസ്എൻ, വർക്കല എസ്എൻ, കോഴിക്കോട് എഡബ്ല്യുഎച്ച്, കോട്ടയം നാട്ടകം ഗവ. കോളജ്, കോട്ടയം അമലഗിരി ബികെ, ചങ്ങനാശേരി ക്രിസ്തുജ്യോതി. കൊച്ചി സർവകലാശാലയിൽ മറൈൻ ജിയോളജി , ജിയോഫിസിക്സ് എന്നിവയിൽ എംഎസ്‌സിയുണ്ട്. തിരുവനന്തപുരം ഐഐഎസ്ടിയിൽ എംടെക് ജിയോ ഇൻഫർമാറ്റിക്സ്, കൊച്ചി കുഫോസിൽ എംഎസ്‌സി റിമോട്ട് സെൻസിങ് & ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റംസ്, തിരുവനന്തപുരത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ എംഎസ്‌സി ജിയോസ്പേഷ്യൽ അനലിറ്റിക്സ് എന്നീ പ്രോഗ്രാമുകളുമുണ്ട്.

Career @ ART THERAPY

സംഗീതം, ചിത്രകല, നൃത്തം എന്നിവയുടെ സഹായത്തോടെ വ്യക്തികളുടെ വൈകാരിക സൗഖ്യം മെച്ചപ്പെടുത്താനുള്ള ശാസ്ത്രീയരീതിയാണ് ആർട് തെറപ്പി. മാനസികാഘാതമോ ദുഃഖകരമായ ജീവിതാനുഭവമോ മറികടക്കാനുള്ള ഫലപ്രദ മാർഗമാണിത്. വിഷാദം, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (PSTD), ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD), ഇന്റലക്ച്വൽ ഡിസോർഡർ (ID), അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD), ഓപ്പസിഷനൽ ഡിഫയന്റ് ഡിസോർഡർ (ODD), ഏതെങ്കിലും തരത്തിലുള്ള ആസക്തികൾ, മാനസികാരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കാനും ആർട് തെറപ്പി ഉപയോഗപ്പെടുത്തുന്നു. സംസാര പ്രശ്നമുള്ള കുട്ടികൾക്ക് മെച്ചപ്പെട്ട ആശയവിനിമയത്തിനും ആർട് തെറപ്പി ഏറെ സഹായകരമാണ്. ഇന്ത്യയിലെ പഠനസാധ്യത എംഐടി എഡിടി യൂണിവേഴ്സിറ്റി പുണെ: എംഎഫ്എ ആർട് തെറപ്പി. യോഗ്യത: ബിഎഫ്എ ∙ സെന്റ് സേവ്യേഴ്സ് മുംബൈ: പിജി ഡിപ്ലോമ. യോഗ്യത: ഏതെങ്കിലും ബിരുദം സർട്ടിഫിക്കറ്റ് കോഴ്സുകൾ ലഭ്യമാക്കുന്ന മറ്റു ചില സ്ഥാപനങ്ങളുമുണ്ട്. വിദേശത്തെ പഠനസാധ്യത യുഎസിൽ ആർട് തെറപ്പിസ്റ്റായി ജോലി ചെയ്യാൻ അംഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള പിജിയും നിശ്ചിത മണിക്കൂർ ഇന്റേൺഷിപ്പും വേണം. തുടർന്ന് ക്ലിനിക്കൽ ആർട് തെറപ്പി ടെ

Opportunities @ Law : നിയമ മേഖലയിലെ വൈവിധ്യമാർന്ന കരിയർ സാധ്യതകൾ

നിയമ പഠനത്തിൽ 3 വർഷ കോഴ്സും പഞ്ചവൽസര ഇൻ്റഗ്രേറ്റഡ് കോഴ്സും (BA LLB /BSc LLB /BCom LLB/ BBA LLB) ലഭ്യമാണ്.  LLB (ബാച്ചിലർ ഓഫ് ലെജിസ്ലേറ്റീവ് ലോ) ബിരുദം നേടിയവർക്ക് നിയമ മേഖലയിലും അനുബന്ധ മേഖലകളിലും വൈവിധ്യമാർന്ന കരിയർ സാധ്യതകൾ തുറന്നിരിക്കുന്നു. അവയിലെ ചിലതുകൾ നമുക്കറിഞ്ഞിരിക്കാം: *1. അഭിഭാഷകൻ (Advocate):* * *വിവരണം:* കോടതിയിൽ കക്ഷികളെ പ്രതിനിധീകരിക്കുക, നിയമോപദേശം നൽകുക, കേസുകൾ വാദിക്കുക എന്നിവയാണ് അഭിഭാഷകന്റെ പ്രധാന ജോലി. * *ആവശ്യമായ യോഗ്യത:* LLB ബിരുദം, ബാർ കൗൺസിൽ പരീക്ഷയിൽ വിജയിക്കുക. * *തൊഴിൽ സാധ്യത:* കോടതികൾ, നിയമ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിൽ. *2. ജഡ്ജി (Judge):* * *വിവരണം:* കോടതിയിൽ കേസുകൾ വിചാരണ ചെയ്യുകയും വിധി പറയുകയും ചെയ്യുന്നു. * *ആവശ്യമായ യോഗ്യത:* LLB ബിരുദം, ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ വിജയിക്കുക. * *തൊഴിൽ സാധ്യത:* വിവിധ തലത്തിലുള്ള കോടതികൾ. *3. നിയമ ഉദ്യോഗസ്ഥൻ (Legal Officer):* * *വിവരണം:* കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ബാങ്കുകൾ, സർക്കാർ വകുപ്പുകൾ എന്നിവയിൽ നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. * *ആവശ്യമായ യോഗ്യത:* LLB ബിരുദം. * *തൊഴിൽ

Courses After ITI : ഐടിഐ (Industrial Training Institute) കഴിഞ്ഞവർക്കുള്ള തുടർ പOനം

 (Industrial Training Institute) കഴിഞ്ഞവർക്ക് തുടർപഠനത്തിന് നിരവധി മാർഗങ്ങളുണ്ട്. അവരുടെ താൽപ്പര്യങ്ങളും കരിയർ ലക്ഷ്യങ്ങളും അനുസരിച്ച് അവർക്ക് വിവിധ ഓപ്ഷനുകൾ പരിഗണിക്കാം. *1. ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്സുകൾ:* * ഐടിഐ കഴിഞ്ഞവർക്ക് രണ്ടാം വർഷ ഡിപ്ലോമ കോഴ്സുകളിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടാം.  * ഇത് അവർക്ക് എഞ്ചിനീയറിംഗ്, ടെക്നോളജി തുടങ്ങിയ മേഖലകളിൽ ഉന്നത വിദ്യാഭ്യാസം നേടാനും കരിയർ സാധ്യതകൾ വർധിപ്പിക്കാനും സഹായിക്കും. * പോളിടെക്നിക്കുകൾ, സർക്കാർ എഞ്ചിനീയറിംഗ് കോളേജുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. *2. ബിരുദ കോഴ്സുകൾ:* * ഐടിഐ കഴിഞ്ഞവർക്ക് ബി.വോക് (ബാച്ചിലർ ഓഫ് വൊക്കേഷൻ) പോലുള്ള ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം. * ഈ കോഴ്സുകൾ പ്രായോഗിക കഴിവുകളും വ്യവസായ അനുഭവവും നൽകുന്നു, ഇത് തൊഴിൽ വിപണിയിൽ അവരെ കൂടുതൽ മത്സരാധിഷ്ഠിതരാക്കുന്നു. * വിവിധ സർവകലാശാലകളും കോളേജുകളും ബി.വോക് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. *3. അപ്രന്റീസ്ഷിപ്പ് പരിശീലനം:* * ഐടിഐ കഴിഞ്ഞവർക്ക് വിവിധ വ്യവസായങ്ങളിൽ അപ്രന്റീസ്ഷിപ്പ് പരിശീലനം നേടാം.  * പ്രായോഗിക പരിശീലനവും വ്യവസായ അനു

Airport Jobs & Qualifications

*ജോലികളും യോഗ്യതകളും:* *1. ഗ്രൗണ്ട് സ്റ്റാഫ്:* * *ചുമതലകൾ:* ലഗേജ് കൈകാര്യം ചെയ്യൽ, ചെക്ക്-ഇൻ, ബോർഡിംഗ്, യാത്രക്കാരെ സഹായിക്കൽ തുടങ്ങിയവ. * *യോഗ്യത:* ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യം. അയാട്ട യോഗ്യത അഭികാമ്യം. * *ആവശ്യമായ കഴിവുകൾ:* നല്ല ആശയവിനിമയം, സമയനിഷ്ഠ, ടീം വർക്ക്. *2. കസ്റ്റമർ സർവീസ് ഏജന്റ്:* * *ചുമതലകൾ:* യാത്രക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, ഫ്ലൈറ്റ് വിവരങ്ങൾ നൽകുക, പ്രശ്നങ്ങൾ പരിഹരിക്കുക. * *യോഗ്യത:* ബിരുദം, അയാട്ട യോഗ്യത അഭികാമ്യം. * *ആവശ്യമായ കഴിവുകൾ:* മികച്ച ആശയവിനിമയം, പ്രശ്നപരിഹാര കഴിവുകൾ, ക്ഷമ. *3. എയർ ട്രാഫിക് കൺട്രോളർ:* * *ചുമതലകൾ:* വിമാനങ്ങളുടെ സുരക്ഷിതമായ പറക്കൽ നിയന്ത്രിക്കുക, റൺവേ ഉപയോഗം കൈകാര്യം ചെയ്യുക. * *യോഗ്യത:* എഞ്ചിനീയറിംഗ് ബിരുദം, ATC യോഗ്യത * *ആവശ്യമായ കഴിവുകൾ:* മികച്ച തീരുമാനമെടുക്കൽ, സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള കഴിവ്, സാങ്കേതിക വൈദഗ്ദ്ധ്യം. *4. സെക്യൂരിറ്റി ഓഫീസർ:* * *ചുമതലകൾ:* യാത്രക്കാരുടെയും ലഗേജിന്റെയും സുരക്ഷ പരിശോധിക്കുക, അനധികൃത വസ്തുക്കൾ കണ്ടെത്തുക. * *യോഗ്യത:* ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യം. * *ആവശ്യമായ കഴിവുകൾ:* ജാഗ്രത, നിരീക്ഷണ കഴിവു

Career Counsellor

നല്ലൊരു കരിയർ ഗൈഡ് ആകാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധ വെക്കാം:_ *1. കരിയർ കൗൺസിലിംഗിൽ വിദഗ്ധ പരിശീലനം നേടുക:* അറിയപ്പെടുന്ന കരിയർ ഗൈഡൻസ് വിദഗ്ധരിൽ  നിന്ന് പരിശീലനം നേടാനാവുക എന്നതാണ് പ്രധാനം.  *കരിയർ കൗൺസിലിംഗ് കോഴ്സുകൾ:* വിവിധ സർവകലാശാലകളും സ്ഥാപനങ്ങളും കരിയർ കൗൺസിലിംഗിൽ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. ഇവയിൽ ചേർന്ന് കരിയർ വികസനം, കരിയർ കൗൺസിലിംഗ് സിദ്ധാന്തങ്ങൾ, കരിയർ വിലയിരുത്തൽ ഉപകരണങ്ങൾ, കരിയർ വിവരങ്ങൾ എന്നിവയിൽ പരിശീലനം നേടാം. ഭാരതീയാർ   യൂണിവേഴ്സിറ്റി നൽകുന്ന എംഎ കരിയർ ഗൈഡൻസ്, താഴെ പറയുന്ന സ്ഥാപനങ്ങൾ നൽകുന്ന കരിയർ കൗൺസലിംഗ് ബിരുദങ്ങൾ എന്നിവ ഇക്കാര്യത്തിൽ നിങ്ങൾക്ക് ഉപകരിക്കും. GOVERNMENT INSTITUTES 1. SNDT Women's University, Mumbai 2. Lady Shri Ram College for Women, New Delhi 3. Dr. B. R. Ambedkar University, Delhi 4. Department of Humanities and Social Sciences, IIT Delhi 5. Indraprastha College for Women 6. Bethune College, Kolkata 7. Government Arts College, Ahmedabad 8. Women's College, Aligarh Muslim University, Aligarh മറ്റു സ്ഥാപനങ്ങൾ  1.

The secret to getting ahead is getting started

നല്ല കോളേജുകൾ, യൂണിവേഴ്സിറ്റികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇവിടെ നിന്നൊക്കെ പാസ് ആകുന്നവർക്ക്  പലർക്കും ജോലി കണ്ടെത്താൻ പ്രയാസം ഉണ്ടാവാറില്ല. അവിടെ ക്യാമ്പസ് സെലെക്ഷനിൽ കൂടിത്തന്നെ ജോലികൾ കിട്ടാറുണ്ട്. പക്ഷെ കേരളത്തിൽ ഈ നിലവാരത്തിൽ ഉള്ള കോളേജുകൾ കുറവാണ്  ഇവിടെയാണ് വർക്ക് എക്സ്പീരിയൻസ് ആവശ്യമായി വരുന്നത്.   എവിടെയാണ് തുടങ്ങുക.  “The secret to getting ahead is getting started" എന്ന് കേട്ടിട്ടില്ലേ?  പ്രവൃത്തി പരിചയം ഇല്ലാതെ ആരും ജോലിക്ക് എടുക്കില്ല എന്ന കാര്യം മനസ്സിലാക്കേണ്ടതുണ്ട്.  *എങ്ങിനെയാണ് പ്രവൃത്തി പരിചയം കിട്ടുക?* 1. ആദ്യമായി നല്ലൊരു സിവിയും കവർ ലെറ്ററും ഉണ്ടാക്കുക. തെറ്റുകൾ ഇല്ലാത്ത, കൃത്യമായ വിവരങ്ങൾ അടങ്ങിയ സിവി ഉണ്ടാക്കുക എന്നത് വളരെ പ്രധാനമാണ് എന്നറിയുക. 2. ലിങ്ക്ഡ് ഇൻ പോലെയുള്ള പ്രൊഫഷണൽ സോഷ്യൽ സൈറ്റുകളിൽ അംഗമാകുക. നിങ്ങളുടെ മേഖലയിൽ ഉള്ള ആളുകളെ കണ്ടെത്തുക. അവർക്ക് സിവി ഇമെയിൽ വഴി അയച്ചു കൊടുക്കാം. 3. നിങ്ങളുടെ സ്കില്ലുകൾ മെച്ചപ്പെടുത്തിക്കൊണ്ടേ ഇരിക്കുക. 4. ആദ്യത്തെ ജോലി ഫ്രീ ആയി ചെയ്യാൻ മനസ്സ് കൊണ്ടും ശരീരം കൊണ്ടും സന്നദ്ധമായിരിക്കുക. സാലറി ഉള്ള ജോലിയൊന്നും ശരി ആയില്

Fake Diplomas & Courses @ Kerala

 തട്ടിപ്പ് ഡിപ്ലോമകൾ കേരളത്തിൽ  Oil and Gas, MEP, HVAC, Piping, Welding, Rig Technology, Logistics, NDT & QC diploma  എന്നീ പേരുകളിൽ കേരളത്തിലെ വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന institute-കൾ തെക്ക് തിരുവനന്തപുരം മുതൽ വടക്ക് കാസർകോട് വരെ വ്യാപകമായിക്കൊണ്ടിരിക്കയാണ്.   B-Tech (Graduation) കഴിഞ്ഞവർക്ക് Diploma / PG Diploma കൊടുക്കുന്ന സ്ഥാപനങ്ങൾ എന്ന നിലയിലാണ് ഇവയിലധികവും പ്രവർത്തിക്കുന്നത്.  വിദേശ ജോലി ആഗ്രഹിക്കുന്നവരാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന ഇരകൾ.  അന്യ സംസ്ഥാന University / NGO കളുടെ അംഗീകാരമില്ലാത്ത course കൾ നടത്തുന്നവരാണ് ഇവരിൽ പലരും.    Engineering Graduates ന്റെ ബാഹുല്യവും തൊഴിൽ മേഖലകളിലെ മാന്ദ്യവും മുതലെടുക്കുകയാണ് ഈ തട്ടിപ്പ് സ്ഥാപനങ്ങൾ.   പഠനം കഴിഞ്ഞാൽ ഉടൻ എല്ലാവർക്കും  ജോലി എന്ന വാഗ്ദാനത്തോടെയാണ് ഇവർ വിദ്യാർത്ഥികളെ വല വീശി പിടിക്കുന്നത്. Mechanical Engineers നായി ഇക്കൂട്ടർ നടത്തുന്ന Diploma കോഴ്സുകൾ:  Diploma in HVAC , Diploma in MEP, Diploma in Oil and Gas , Diploma in Power Plant Technology, Diploma in Piping Engineering, Diploma Pipeline Engineering, Diploma in Weldin

B.Sc Nursing & Paramedical Admission @ Kerala Co-operative Hospital Federation: Admission

 *കേരള കോ- ഓപ്പറേറ്റീവ് ➖➖➖ ബിഎസ്.സി നഴ്സിങ്ങ് മറ്റു പാരാ മെഡിക്കൽ കോഴ്‌സുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു* ◼️കേരള കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ്റെ കീഴിൽ തലശ്ശേരി നെട്ടൂരിൽ പ്രവർത്തിച്ചു വരുന്ന കോളേജ് ഓഫ് നഴ്സിങ് തലശ്ശേരി ബി.എസ് സി നഴ്സിങ് , എം.എസ് സി നഴ്സിങ് കോഴ്സുകളിലേക്കും.  ◼️കോ- ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ ബി. പി.ടി, ബി.എസ്.സി എം.എൽ. ടി, ബി.എസ്.സി മെഡിക്കൽ ബയോകെമി സ്ട്രി , ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി, എം.പി.ടി. എന്നീ കോഴ്സുകളിലേക്കും  ◼️2024-25 അദ്ധ്യയന വർഷത്തിലേക്ക് പ്രവശേനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.  ◼️സയൻസ് വിഷയങ്ങളിൽ 50 % മാർക്കോടെ പ്ലസ് ടു പാസ്സായവർക്ക് 12-06-2024 മുതൽ ബി.എസ്.സി. നഴ്സിങ് എം.എസ് സി നഴ്സിങ് കോഴ്സുകളിലേക്കും, 15-06-2024 മുതൽ മറ്റ് പാരാ മെഡിക്കൽ കോഴ്സുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. ◼️   നഴ്സിങ് കോഴ്സുകളുടെ അപേക്ഷകൾ  👉🏻 *www.collegeofnursingthalassery.com*  എന്ന വെബ്സൈറ്റിലൂടെയും  ◼️മറ്റ് പാരാമെഡിക്കൽ കോഴ്സുകളുടെ അപേക്ഷകൾ  👉🏻 *www.cihsthalassery.com*  എന്ന വെബ് സൈറ്റിലൂടെയും ഓൺലൈനായി മാത്രം അപേക്ഷിക്കാവുന്നതാണ്.  ◼️അപേക്ഷ ഫീസ് ഓ

5 Year Integrated MBA @ IIT Mandi

മൺഡി ഐ.ഐ.റ്റി.- യിൽ 5 വർഷ ഇൻ്റഗ്രേറ്റഡ് എം.ബി.എ.  ബാച്ചലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ.) അനലറ്റിക്സ് (ഓണേഴ്സ്), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) ഡാറ്റാ സയൻസ് ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ബിരുദങ്ങളോടെ, സ്കൂൾ ഓഫ് മാനേജ്മൻ്റ്, 2024- 25 ൽ ആരംഭിക്കുന്ന, അഞ്ചു വർഷ ഇൻ്റഗ്രേറ്റഡ് എം.ബി.എ. പ്രോഗ്രാമിലേക്ക് ഹിമാചൽ പ്രദേശ് മൺഡി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.റ്റി.) അപേക്ഷ ക്ഷണിച്ചു. മാനേജ്മൻ്റ് സയൻസസ്, അനലറ്റിക്സ്, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, കമ്യൂണിക്കേഷൻ, പഴ്സണാലിറ്റി ഡവലപ്മൻ്റ് മേഖലകളിലെ പഠനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പാഠ്യ  പദ്ധതി, വിദ്യാർത്ഥിയുടെ സമഗ്രമായ വികസനo  ലക്ഷ്യമിടുന്നു.  ആദ്യ മൂന്നു വർഷങ്ങളിൽ മാനേജ്‌മൻ്റ്, അനലറ്റിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയവയുടെ പഠനങ്ങളിലൂടെ വിദ്യാർത്ഥിയുടെ ക്രിറ്റിക്കൽ തിങ്കിംഗ് കഴിവുകൾ വളർത്തിയെടുക്കുന്നു. ഒപ്പം സുസ്ഥിരത, വ്യക്തിത്വ വികസനo എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകൾ വഴി, സാമൂഹ്യ അവബോധം സൃഷ്ടിക്കാനും പ്രോഗ്രാം ശ്രമിക്കുന്നു.  തുടർന്നുള്ള രണ്ടു വർഷ, സ്പെഷ്യലൈസേഷൻ കാലയളവിൽ, മാനേജ്മൻ്റിൻ