Selection of Engineering Branches
ഏത് Engineering ബ്രാഞ്ച് എടുക്കണം?* കൺഫ്യൂഷൻ തീർക്കാം! പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന മിക്കവരും ഇപ്പോൾ രണ്ട് തരം ഉപദേശങ്ങളുടെ ഇടയിലാണ്. ഒന്ന്: *"CSE അല്ലാതെ വേറെ ഒന്നും നോക്കണ്ട!"* രണ്ട്: *"AI വന്നതോടെ ഐടി ഫീൽഡ് മൊത്തം തീർന്നു!"* സത്യത്തിൽ ഇതിന്റെ ഇടയിലാണ് കാര്യം ഇരിക്കുന്നത്. നമുക്കൊന്ന് പരിശോധിക്കാം. 🔍 *🎭 എന്താണ് ഇപ്പോൾ സംഭവിക്കുന്നത്?* AI വന്നതുകൊണ്ട് ജോലികൾ പോയിട്ടില്ല ഗയ്സ്... *ഗെയിം ഒന്ന് ചേഞ്ച് ആയിട്ടുണ്ട്!** പണ്ട് വെറും ബേസിക് കോഡിങ് അറിഞ്ഞാൽ മതിയായിരുന്നെങ്കിൽ, ഇപ്പോൾ *Deep Thinking + Problem Solving* ആണ് റിയൽ വാല്യൂ. *2025-ലെ ആ ഒരു 'കാത്തിരിപ്പ്' കണ്ടിട്ട് പേടിക്കണോ?* പലർക്കും പ്ലേസ്‌മെന്റ് കിട്ടിയിട്ടും ജോയിൻ ചെയ്യാൻ വൈകിയത് ഐടി മേഖലയിലെ ചില താൽക്കാലിക മാറ്റങ്ങൾ (Cyclical slowdown) കാരണമാണ്. ഇത് പെട്ടെന്ന് തന്നെ മാറും, അതുകൊണ്ട് വെറുതെ പാനിക് ആവണ്ട. 😌 *🎓 കേരളത്തിലെ പുതിയ KTU സിലബസ് നിങ്ങൾക്ക് തരുന്ന 'പവർ'* ഇപ്പോൾ ബി.ടെക് പഠിക്കാൻ പോകുന്നവർ ഭാഗ്യവാന്മാരാണ്. കാരണം കേരളത്തിലെ സർവ്വകലാശാലകളിൽ (KTU) വന്ന മാറ്റങ്ങൾ നോക്കൂ: * *AI ഇനി എല്...