Posts

Showing posts from November, 2025

Humanities Scope in the 21st Century

 *ആർട്‌സ് വിഷയങ്ങൾ 'തേർഡ് ക്ലാസ്' അല്ല, ഇത് വേറെ ലെവൽ സാധ്യതകളാണ്!* പ്ലസ്ടു പരീക്ഷയൊക്കെ കഴിഞ്ഞല്ലോ? ഇനി എന്ത്? ഈ ചോദ്യം വരുമ്പോൾ തന്നെ ചുറ്റുമുള്ളവരുടെ ഉപദേശങ്ങളും തുടങ്ങും. "സയൻസ് കിട്ടിയില്ലേ?" "കൊമേഴ്‌സ് നോക്കാമായിരുന്നില്ലേ?"... ഇതിനിടയിൽ, "ഞാൻ ബി.എ. ഹിസ്റ്ററി എടുക്കാൻ പോവാ" എന്നോ "ബി.എ. ലിറ്ററേച്ചർ ആണ് താല്പര്യം" എന്നോ ഒന്ന് പറഞ്ഞു നോക്കൂ. അപ്പോൾ കേൾക്കാം അടുത്ത ഡയലോഗ്: "അതിനൊന്നും ഒരു സ്കോപ്പും ഇല്ല, വല്ല ടീച്ചർ പണിയോ കിട്ടിയാലായി." സയൻസ് കിട്ടിയാൽ 'ബുദ്ധിമാൻ', കൊമേഴ്‌സ് കിട്ടിയാൽ 'മിടുക്കൻ', ആർട്‌സ് കിട്ടിയാലോ? 'പഠിക്കാൻ മോശം' അല്ലെങ്കിൽ 'വേറെയൊന്നും കിട്ടാത്തതുകൊണ്ട്' ചേർന്നത്. ഇതായിരുന്നു കുറച്ചുകാലം മുൻപ് വരെയുള്ള ഒരു പൊതുധാരണ. പക്ഷേ, ആ ധാരണയൊക്കെ പണ്ടേ പൊളിഞ്ഞു പാളീസായി. ഇന്ന് ഡൽഹി യൂണിവേഴ്സിറ്റി (DU), ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (JNU), ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി, എന്തിന്, ചില ഐ.ഐ.ടികളിൽ (IIT Madras IIT Bombay) പോലും ഹ്യുമാനിറ്റീസ് ബിരുദ സീറ്റുകൾക്ക് കിട്ടാൻ എന്തൊരു മത്സരമാണെന്...