Posts

Showing posts from November, 2024

Opportunities and Prospects in Central Government Service

 *മലയാളിക്ക് വേണ്ടത്ര അവബോധമില്ലാത്ത കേന്ദ്ര സർക്കാർ സർവിസിലെ അവസരങ്ങളും സാധ്യതകളും* ഒരു സർക്കാർ ജോലി നേടുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. കേരളത്തിലെ പി.എസ്.സി പരീക്ഷകളെക്കുറിച്ച് പൊതുവെ മലയാളികൾക്ക് ധാരണയും അവക്ക് പ്രചാരവും ഉണ്ടാവാറുണ്ട്. എന്നാൽ, കേന്ദ്ര സർക്കാറിലെ വിവിധ വകുപ്പുകളിലേക്ക് ജോലി സാധ്യതയുള്ള വ്യത്യസ്ത മത്സര പരീക്ഷകളെക്കുറിച്ച് വേണ്ടത്ര അവബോധം ഉണ്ടാവാറില്ല. തൊഴിൽ മേഖലയിലെ സുരക്ഷിതത്വവും മെച്ചപ്പെട്ട വേതന വ്യവസ്ഥകളും ഉന്നത പദവിയിലേക്ക് എത്തിപ്പെടാനുള്ള സാധ്യതകളും സർക്കാർ മേഖലയിലെ ജോലികളെ കൂടുതൽ ആകർഷണീയമാക്കുന്നു. കേന്ദ്ര സർവിസിലെ അവസരങ്ങളും അതിലെ അനന്ത സാധ്യതകളും പരിശോധിക്കാം. കേന്ദ്ര സർവിസിൽ ഓരോ വകുപ്പുകളിലേക്കുമുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നത് ഓരോ സർക്കാർ ഏജൻസികളാണ്. സ്റ്റാഫ് സെലക്ഷൻ കമീഷൻ, യൂനിയൻ പബ്ലിക് സർവിസ് കമീഷൻ, റെയിൽവേ റിക്രൂട്ട്മെന്‍റ് ബോർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ എന്നിവയാണ് പ്രധാന ഏജൻസികൾ. ഇതിൽ സ്റ്റാഫ് സെലക്ഷൻ കമീഷൻ നടത്തുന്ന വിവിധ മത്സര പരീക്ഷകൾ പരിചയപ്പെടാം. * സ്റ്റാഫ് സെലക്ഷൻ കമീഷൻ കേന്ദ്ര സർവിസിലെ ക്ലറിക്കൽ തസ്തികകളിലേക...