Career @ Taxation
*ടാക്‌സേഷനിലെ കരിയര്‍ സാധ്യത* പണത്തിന്‍റെ ചര്‍ച്ച സജീവമായിക്കൊണ്ടിരിക്കുന്ന ലോകത്ത് നികുതി വിദഗ്ധർക്ക് പൊന്നും വിലയാണ്. നല്ല ഉപദേശത്തിന് നല്ല പ്രതിഫലം കിട്ടുന്ന ജോലിയായിട്ടും ഈ മേഖലയിലേക്ക് കടന്നുവരുന്നവര്‍ വളരെ ചുരുക്കമാണ്. ടാക്‌സേഷന്‍ എന്ന കരിയറിനെക്കുറിച്ചുള്ള ആൾക്കാരുടെ അജ്ഞതയാണ് പ്രധാന കാരണം. നല്ല സമ്പാദ്യമുള്ളവര്‍ക്കെല്ലാം അത് നന്നായി കൈകാര്യം ചെയ്യാന്‍ അറിഞ്ഞു കൊള്ളണമെന്നില്ല. കണക്കില്ലാതെ പണമുണ്ടെങ്കില്‍ നിയമനടപടികള്‍ പിന്നാലെയെത്തിയെന്നുവരും. അത്തരക്കാരെല്ലാം ടാക്‌സ് കണ്‍സള്‍ട്ടന്റുമാരെ ആശ്രയിക്കാറുണ്ട്. നിയമപരമായ നടപടികളില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്ന രീതിയിലാകും കണ്‍സള്‍ട്ടന്റുമാര്‍ ഉപദേശം നല്‍കുക. കൈകാര്യം ചെയ്യുന്ന പണത്തിനനുസരിച്ച് കണ്‍സള്‍ട്ടന്റുമാരുടെ ഫീസും കൂടും. നിയമപരമായ രീതിയില്‍ നികുതി ലാഭിക്കുന്ന വഴികള്‍ പറഞ്ഞുകൊടുക്കുകയാകും ഇവരുടെ പ്രധാന ചുമതല. വലിയ കമ്പനികളിലെല്ലാം സ്വന്തമായി ടാക്‌സേഷന്‍ വകുപ്പുണ്ടാകും. ബഹുരാഷ്ട്ര കമ്പനികളിലെല്ലാം ഓരോ രാജ്യത്തിനും ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനുമെല്ലാം ഈ വകുപ്പ് പ്രത്യേകമായുണ്ടാകും. എന്നാല്‍ ചില കമ്പന...