പാരമെഡിക്കൽ രംഗത്തെ തട്ടിപ്പ് കോഴ്സുകളെ പറ്റി അറിഞ്ഞിരിക്കുക
യൂണിവേഴ്സിറ്റികൾ 4 തരം, സെൻട്രൽ, സ്റ്റേറ്റ്, പ്രൈവറ്റ്, ഡീംഡ്. ഇതിൽ കേരളത്തിൽ 15 സ്റ്റേറ്റ് യൂണിവേഴ്സിറ്റീസ് ഉണ്ട്. ഗവണ്മെൻ്റും UGCയും അംഗീകരിച്ച യൂണിവേഴ്സിറ്റിക്ക് മാത്രമേ യൂണിവേഴ്സിറ്റി പരിധിക്ക് പുറത്ത് വെളിയിൽ കോളേജുകൾക്കു അഫിലിയേറ്റ് നൽകുവാൻ പറ്റു. കേരളത്തിലെ 15 യൂണിവേഴ്സിറ്റികളിൽ ഒരു യൂണിവേഴ്സിറ്റിക്ക് മാത്രമേ കേരളത്തിൽ Health കോഴ്സുകൾ നടത്തുവാൻ കോളേജുകൾക്ക് അഫിലിയേഷൻ (Kerala University of Health Sciences) കൊടുക്കുവാൻ പറ്റൂ, ഈ യൂണിവേഴ്സിറ്റി affiliation കൊടുത്താൽ മാത്രം പാരാമെഡിക്കൽ കോഴ്സ് നടത്താൻ പറ്റില്ല. കേരളത്തിലെ DIRECTORATE OF MEDICAL എഡ്യൂക്കേഷന്റെയും, കേരള സർക്കാരിന്റെയും, പാരാമെഡിക്കൽ കൗൺസിലിന്റെയും അഗീകാരം ഈ affiliation എടുക്കുന്ന മിനിമം 100 ബെഡഡ് ഹോസ്പിറ്റലിന് കാണണം, എങ്കിൽ മാത്രമേ കേരളത്തിൽ പാരാമെഡിക്കൽ കോഴ്സ് നടത്താവൂ. എല്ലാ വർഷവും ജൂൺ, ജൂലൈ ,ഓഗസ്റ്റ് മാസങ്ങൾ അടുപ്പിച്ചു കേരള സർക്കാർ പത്രമാധ്യമങ്ങളിൽ പരസ്യം നൽകി ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ വഴിയും LBS ഏകജാലകം വഴിയും ഇത്തരം കോഴ്സുകൾക്ക് അപേക്ഷ സ്വീകരിക്കുന്നതും സീറ്റ് അലോട...